Tuesday, October 25, 2011

438.സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് പ്ലസ് ടു / vhse പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു




കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം കോളേജ് വിദ്യാഭ്യാസ വകുപ്പ് വഴി നല്‍കുന്ന 2011 - 12 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് മാര്‍ച്ചില്‍ നടത്തിയ +2/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80% മോ കൂടുതലോ മാര്‍ക്ക് നേടി വിജയിച്ചവരും തുടര്‍ന്ന് ആ വര്‍ഷം തന്നെ അംഗീകൃത സ്ഥാപനങ്ങളില്‍ അംഗീകൃത റഗുലര്‍ കോഴ്സിന് (ബിരുദം/പ്രൊഫഷണല്‍ കോഴ്സ്) ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപനങ്ങള്‍ വഴി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷത്തില്‍ അധികമാവരുത്. മറ്റ് സ്കോളര്‍ഷിപ്പുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ക്ക് അര്‍ഹത ഇല്ല. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആദ്യ പടിയായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍. രജിസ്റര്‍ ചെയ്യുന്നതിന് വേണ്ടി സ്ഥാപന മേലധികാരി നിലവിലുള്ള കോഴ്സ് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത കോപ്പി സഹിതം dcedirectorate@gmail.com ലേയ്ക്ക് അപേക്ഷ മെയില്‍ ചെയ്യണം. അവസാന തീയതി നവംബര്‍ 25. www.dcescholarship.kerala.gov.inവെബ്സൈറ്റില്‍ Central Sector Scholarship (CSS)ലിങ്കില്‍ വിവരങ്ങള്‍ ലഭിക്കും. ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 0471-3270202, 0471-2326580, 9446096580.

No comments:

Get Blogger Falling Objects