Thursday, October 27, 2011

448.വസ്തു നികുതി പരിഷ്കരണം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു





വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു നികുതി വസൂലാക്കുന്നതിന് കെട്ടിടങ്ങള്‍ക്ക് 2010-ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ പതിപ്പിക്കുക, കെട്ടിടങ്ങളുടെ അടിസ്ഥാന വിവരശേഖരണം നടത്തുക തുടങ്ങിയ പ്രക്രിയകള്‍ക്ക് ചുവടെയുള്ള സമയക്രമം പാലിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഒരു ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിര്‍ണയിക്കല്‍, മേഖലാ വിഭജനം (പ്രഥമം, ദ്വതീയം, ത്രിതീയം) റോഡുകളുടെ തരംതിരിക്കല്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തല്‍ ഒക്ടോബര്‍ 30, മേഖലാ വിഭജനം, റോഡുകളുടെ തരംതിരിക്കല്‍, അടിസ്ഥാന വസ്തു നികുതി നിര്‍ണയം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10, ഓരോ വീട്ടിലും പതിക്കേണ്ട നമ്പര്‍ പ്ളേറ്റ് വാങ്ങല്‍ നവംബര്‍ 30, ആക്ഷേപങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 20, മേഖലാ വിഭജനം, റോഡുകളുടെ തരംതിരിക്കല്‍ അടിസ്ഥാന വസ്തു നികുതി എന്നിവ അന്തിമമായി നിശ്ചയിക്കുന്നത് ഡിസംബര്‍ 30, നികുതി നിര്‍ണയം സംബന്ധിച്ചുള്ള പൊതു അറിയിപ്പ് 2012 ജനുവരി 10, നമ്പര്‍ പ്ളേറ്റ് പതിക്കല്‍ 2012 ജനുവരി 20, കെട്ടിട ഉടമകള്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31, അസസ്മെന്റ് രജിസ്റര്‍ തയാറാക്കല്‍ ഫെബ്രുവരി 15, നികുതി ദായകര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കല്‍ ഫെബ്രുവരി 29. 2011 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വസ്തുനികുതി നിരക്ക് പ്രാബല്യമാണ്. എന്നാല്‍ വസ്തു നികുതി പരിഷ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിരക്കില്‍ നികുതി ഈടാക്കേണ്ടതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഴയനിരക്കില്‍ ഈടാക്കിയതിലെ അപാകം (കൂടുതല്‍ / കുറവ്) പിന്നീട് ഒടുക്കേണ്ട നികുതിയില്‍ അഡ്ജസ്റ് ചെയ്യേണ്ടതുമാണ്.

No comments:

Get Blogger Falling Objects