കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ എല്ലാത്തരം കുട്ടികളെയും ഐ.സി.ടി.ഉപയോഗിച്ച് ശാക്തീകരിച്ച് ഡിജിറ്റല്‍ ഇന്‍ക്ളൂഷന്‍ (Digital inclusion) സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഐ.ടി. പരിശീലന പദ്ധതി ഐ.ടി.@സ്കൂള്‍ നടപ്പിലാക്കുന്നു. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറായ ജികോമ്പ്രിസാണ് (GCompris) ഈ പഠനത്തിനായി ഉപയോഗിക്കുന്നത്. ജി കോമ്പ്രസ് സോഫ്റ്റ്വെയറിനെ പൂര്‍ണമായും ലോക്കലൈസ് ചെയ്താണ് ഉപയോഗിക്കുന്നത്. കണ്ടും കേട്ടും സ്പര്‍ശിച്ചും വായിച്ചും ചെയ്യേണ്ട വൈവിധ്യമുള്ള പഠനപ്രവര്‍ത്തനങ്ങളാണ് ഈ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.പഠനം സാധ്യമാക്കുന്നതോടൊപ്പം അവരിലെ ഒട്ടനവധി ശാരീരിക പരിമിതികള്‍ മറികടക്കുന്നതിന് ഇതിലെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. പൂര്‍ണമായും മാനസിക വളര്‍ച്ചയെത്താത്ത കുട്ടികളില്‍ കണ്ടുവരുന്ന ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, പേശീവികാസങ്ങളുടെ കുറവ് (സ്ഥൂല-സൂക്ഷ്മ), Eye-hand co-ordinationന്റെ കുറവ് തുടങ്ങിയ പരിമിതികളെ ഒരളവോളം മറികടക്കുന്നതിന് ഇതിലെ കളികളെ ഉപയോഗിക്കാം. വായന, സംഖ്യാബോധം, നിറങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളര്‍ത്തുന്നതിനാവശ്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജികോമ്പ്രിസില്‍ ലഭ്യമാണ്. ഇതിനുപുറമേ കേള്‍വിക്കുറവും (Hearing Impaired), കാഴ്ചക്കുറവും (Visually Impaired), അസ്ഥിസംബന്ധമായ പ്രയാസം നേരിടുന്നവരുമായ (Orthopaedically Handicapped) കുട്ടികളുടെ ശാരീരിക പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന അനേകം കളികള്‍ ഇതിലുണ്ട്. ശബ്ദവും അക്ഷരങ്ങളും മലയാളത്തില്‍ നല്‍കിയിട്ടുണ്ട്. വായിക്കല്‍, ഗണിതക്രിയകള്‍, പസിലുകള്‍, ഭൂപട നിര്‍മിതി എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പരിശീലനം ഐ.ടി.@സ്കൂള്‍ ഇത്തരം കുട്ടികളുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കും. ഐ.ടി.@സ്കൂളിന്റെ മലപ്പുറം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് മൊഡ്യൂള്‍ രൂപകല്പന നടത്തിയിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Tuesday, November 01, 2011
460.ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി സ്കൂളിന്റെ പഠന പരിപാടി
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ എല്ലാത്തരം കുട്ടികളെയും ഐ.സി.ടി.ഉപയോഗിച്ച് ശാക്തീകരിച്ച് ഡിജിറ്റല്‍ ഇന്‍ക്ളൂഷന്‍ (Digital inclusion) സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഐ.ടി. പരിശീലന പദ്ധതി ഐ.ടി.@സ്കൂള്‍ നടപ്പിലാക്കുന്നു. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറായ ജികോമ്പ്രിസാണ് (GCompris) ഈ പഠനത്തിനായി ഉപയോഗിക്കുന്നത്. ജി കോമ്പ്രസ് സോഫ്റ്റ്വെയറിനെ പൂര്‍ണമായും ലോക്കലൈസ് ചെയ്താണ് ഉപയോഗിക്കുന്നത്. കണ്ടും കേട്ടും സ്പര്‍ശിച്ചും വായിച്ചും ചെയ്യേണ്ട വൈവിധ്യമുള്ള പഠനപ്രവര്‍ത്തനങ്ങളാണ് ഈ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.പഠനം സാധ്യമാക്കുന്നതോടൊപ്പം അവരിലെ ഒട്ടനവധി ശാരീരിക പരിമിതികള്‍ മറികടക്കുന്നതിന് ഇതിലെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. പൂര്‍ണമായും മാനസിക വളര്‍ച്ചയെത്താത്ത കുട്ടികളില്‍ കണ്ടുവരുന്ന ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, പേശീവികാസങ്ങളുടെ കുറവ് (സ്ഥൂല-സൂക്ഷ്മ), Eye-hand co-ordinationന്റെ കുറവ് തുടങ്ങിയ പരിമിതികളെ ഒരളവോളം മറികടക്കുന്നതിന് ഇതിലെ കളികളെ ഉപയോഗിക്കാം. വായന, സംഖ്യാബോധം, നിറങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളര്‍ത്തുന്നതിനാവശ്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജികോമ്പ്രിസില്‍ ലഭ്യമാണ്. ഇതിനുപുറമേ കേള്‍വിക്കുറവും (Hearing Impaired), കാഴ്ചക്കുറവും (Visually Impaired), അസ്ഥിസംബന്ധമായ പ്രയാസം നേരിടുന്നവരുമായ (Orthopaedically Handicapped) കുട്ടികളുടെ ശാരീരിക പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന അനേകം കളികള്‍ ഇതിലുണ്ട്. ശബ്ദവും അക്ഷരങ്ങളും മലയാളത്തില്‍ നല്‍കിയിട്ടുണ്ട്. വായിക്കല്‍, ഗണിതക്രിയകള്‍, പസിലുകള്‍, ഭൂപട നിര്‍മിതി എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പരിശീലനം ഐ.ടി.@സ്കൂള്‍ ഇത്തരം കുട്ടികളുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കും. ഐ.ടി.@സ്കൂളിന്റെ മലപ്പുറം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് മൊഡ്യൂള്‍ രൂപകല്പന നടത്തിയിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment