Tuesday, November 01, 2011

461.റബര്‍ ഉല്‍പന്നനിര്‍മാണത്തില്‍ പരിശീലനം





റബര്‍പാല്‍, ഉണക്കറബര്‍ എന്നിവയില്‍നിന്നുള്ള ഉല്‍പന്നനിര്‍മാണത്തില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാലില്‍നിന്ന് റബര്‍ ബാന്‍ഡ്, കയ്യുറ, റബര്‍നൂല്‍, ബലുണ്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നവംബര്‍ 14 മുതല്‍ 18 വരെയും ഉണക്കറബറില്‍നിന്ന് മോള്‍ഡഡ് റബറുല്‍പന്നങ്ങള്‍, ട്രെഡ് റബര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പരിശീലനം നവംബര്‍ 21 മുതല്‍ 30 വരെയം കോട്ടയത്തുള്ള റബര്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടില്‍ നടക്കും. പരിശീലനമാധ്യമം ഇംഗ്ളീഷ് ആയിരിക്കും. റബര്‍പാലില്‍നിന്ന് ഉല്‍പന്നനിര്‍മ്മാണത്തിനുള്ള പരിശീലനഫീസ് 1750 രൂപയും ഉണക്ക റബറില്‍ നിന്നുള്ളതിന് 2400 രൂപയുമാണ്. താമസസൌകര്യം വേണ്ടവര്‍ ദിവസേന 125 രൂപ കൂടി അധികമായി നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്, ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രയിനിങ്), റബര്‍ബോര്‍ഡ് എന്ന വിലാസത്തില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രയിനിങ്), റബര്‍ബോര്‍ഡ് പി.ഓ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് CBIN 0010955) യുടെ 1450300184 എന്ന അക്കൌണ്ട് നമ്പറിലേക്ക് നേരിട്ടും അടയ്ക്കാം. ഫോണ്‍ 0481-2351313, 2353127 ഇ.മെയില്‍:training@rubberboard.org.in

No comments:

Get Blogger Falling Objects