Friday, November 04, 2011

471.സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു





സാമൂഹിക, സാമ്പത്തിക-ജാതി സെന്‍സസ് നടത്തുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിവിധ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിയുക്തരായ ഉദ്യോഗസ്ഥരും അവരുടെ സെന്‍സസ് സ്ഥാനപ്പേരും അധികാര പരിധിയും ക്രമത്തില്‍ ചുവടെ. ജില്ലാ കളക്ടര്‍ , പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ , ജില്ല; പ്രോജക്ട് ഓഫീസര്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന യൂണിറ്റ്, ജില്ല സെന്‍സസ് ഓഫീസര് ‍, ജില്ല; പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ , അസിസ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍), അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍, ജില്ല; ബി.ഡി.ഒ., ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി, ചാര്‍ജ് ഓഫീസര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രദേശം; കോര്‍പ്പറേഷന്‍ സെക്രട്ടറി, സിറ്റി സെന്‍സസ് ഓഫീസര്‍, കോര്‍പ്പറേഷന്‍ ; അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സിറ്റി സെന്‍സസ് ഓഫീസര്‍, കോര്‍പ്പറേഷന്‍; മുനിസിപ്പല്‍ സെക്രട്ടറി, ടൌണ്‍ സെന്‍സസ് ഓഫീസര്‍, മുനിസിപ്പല്‍ ടൌണ്‍; ഫീല്‍ഡ് ഡയറക്ടര്‍, ഡി.എഫ്.ഒ. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡപ്യൂട്ടി ഡയറക്ടര്‍, ഡിവിഷണല്‍ ഫോറസ്റ് സെന്‍സസ് ഓഫീസര്‍, ഫോറസ്റ് ഡിവിഷന്‍, വന്യമൃഗസങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍; സീനിയര്‍ റേഞ്ച് ഓഫീസര്‍ അഥവാ തത്തുല്യ തസ്തികയില്‍പ്പെടുന്ന ഉദ്യോഗസ്ഥന്‍, ഫോറസ്റ് സെന്‍സസ് ഓഫീസര്‍, ഫോറസ്റ് ഡിവിഷന്‍, വന്യമൃഗസങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. സെന്‍സസിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ സത്യപ്രസ്ഥാവന എഴുതി ഒപ്പിട്ടു നല്‍കണം. ഈ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സെന്‍സസ് ഓഫീസര്‍/സൂപ്പര്‍വൈസര്‍/എന്യൂമറേറ്റര്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അധികാരവും നല്‍കിയിട്ടുണ്ട്.

No comments:

Get Blogger Falling Objects