അങ്ങനെ വെറുതെയങ്ങ് ചൊവ്വയിലേക്ക് മനുഷ്യരെ പറഞ്ഞയക്കുവാന്‍ പറ്റുമോ ?
അവര്‍ക്ക് ശൂന്യാകാശത്ത് കഴിയുവാനുള്ള പരിശീലനം കൊടുക്കേണ്ടെ .
അത്തരമൊരു ഒരുക്കത്തിലാണ് റഷ്യയുടെ ചൊവ്വാ യാത്രാ പരിശീലനകേന്ദ്രം .
18 മാസത്തോളമായി 6 മനുഷ്യരെ വ്യത്യസ്ത കണ്ടയിനറുകളില്‍ അടച്ച് വെച്ചിട്ട് .അവര്‍ക്ക് ചൊവ്വായാത്ര ഏകദേശം യാഥാര്‍ത്ഥ്യമാക്ക രീതിയിലാണ് പരിശീലനപരിപാടി. ഇതില്‍ ഭാരമില്ലായ്മ എന്ന പ്രശ്നം മാത്രമാണ് ഭൂമിയില്‍ ഉണ്ടാക്കുവാന്‍ ബുദ്ധിമുട്ട് .
ഈ പരിശീലനം Mars500 experiment എന്ന പേരിലാണ് അറിയപ്പെടുന്നത് .മുനുഷ്യര്‍ ദീര്‍ഘദൂര ബഹിരാകാശ യാത്രയില്‍ എങ്ങനെ പൊരുത്തപ്പെടും എന്ന വസ്തുത മനസ്സിലാക്കുവാന്‍ ശാസ്ത്രജ്ഞന്മാരെ സഹായിക്കുന്നു.
3 റഷ്യക്കാരും 2 യൂറോപ്യന്മാരും ഒരു ചൈനക്കാരനും അടക്കം 6 പേരാണ് ഇത്തരത്തില്‍ കണ്ടെയ്‌നറിനകത്ത് പരിശീലനത്തിനായി 520 ദിവസത്തോളം സീല്‍ ചെയ്യപ്പെട്ടത് .
ഇത്തരത്തില്‍ ശാരീരികമായും മാനസികമായും ഇവരെ ബഹിരാകാശയാത്രക്ക് സജ്ജമാക്കുകയാണ്ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .
ഈ പരീക്ഷണം നടന്നത് മോസ്കോയിലെ Institute of Biomedical Problems (IMBP)ല്‍ ആണ് .
ഒരിക്കല്‍ ഈ പേടകത്തിനുള്ളില്‍ അടച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് സഹയാത്രികരുമായും കുടുംബാംഗങ്ങളുമായും സ്പേസ് സ്റ്റേഷനിലുള്ളവരുമായും യഥാര്‍ത്ഥ ബഹിരാകാശയാത്രയിലുള്ളതുപോലെ മാത്രമേ ബന്ധപ്പെടാനാവൂ.
No comments:
Post a Comment