Saturday, November 05, 2011

478.K R Narayanan National Institute of Visual Science and Arts പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും




K .R  .നാരായണന്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലാണ് കോട്ടയം ജില്ലയിലെ തെക്കുംതലയില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഷാജി.എന്‍. കരുണിനെ ഇന്‍സ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുള്ള തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനും ധാരണയായി. ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം പരിഷ്കരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഷാജി.എന്‍. കരുണിനെ ചുമതലപ്പെടുത്തി. ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനും, വിദ്യാഭ്യാസ മന്ത്രി കോ-ചെയര്‍മാനുമായി ഗവേണിങ് കൌണ്‍സില്‍ രൂപീകരിക്കും. കൌണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ, ധനകാര്യ വകുപ്പ് സെക്രട്ടറിമാര്‍, ഇന്‍സ്റിറ്റ്യൂട്ട് ചെയര്‍മാന്‍, മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും നോമിനേറ്റ് ചെയ്യുന്ന പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള ഡയറക്ടര്‍, ഇന്‍സ്റിറ്റ്യൂട്ടിന്റെ സെക്രട്ടറിയും, കൌണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. ശില്പി ജി. ശങ്കര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ രൂപരേഖ തയ്യാറാക്കും. ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മൂന്നുഘട്ടങ്ങളിലായി സജ്ജമാക്കുന്നതിനാണ് വിഭാവന ചെയ്യുന്നത്. 2012 ഒക്ടോബര്‍ 22 നു മുമ്പ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. മൂന്നാംഘട്ടത്തില്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കുന്ന വിധമായിരിക്കും.

No comments:

Get Blogger Falling Objects