Monday, November 07, 2011

483.അങ്ങനെ IUPAP യും ആ മൂലകങ്ങളെ അംഗീകരിച്ചു



ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് General Assembly of the International Union of Pure and Applied Physics ഇവക്ക് പേരു നല്‍കിയത് ( ഇതിനെ IUPAC യുമായി തെറ്റിദ്ധരിക്കല്ലേ കേട്ടോ )
ജെര്‍മനിയിലെ  Darmstadt എന്ന സ്ഥലത്ത്   Society for Heavy Ion Research Laboratory യിലാണ് ഇവയെ   നിര്‍മ്മിച്ചത്  .ഈ മൂന്നു മൂലകങ്ങളും പ്രകൃതിയില്‍ ഉള്ളവയല്ല. അവയുടെ ആയുസ്സും ക്ഷണികമാണ് . ഇവ ന്യൂക്ലിയര്‍ വിഭജനം മൂലം ഉണ്ടാക്കപ്പെട്ടതാണ് . .
താഴെ പറയുന്നവയാണ് ഈ മൂലകങ്ങള്‍
1.Darmstadtium എന്ന മൂലകത്തിന്റെ പ്രതീകം  Ds എന്നാണ് . ഇതിന്റെ ന്യൂക്ലിയസ്സില്‍ 110 പ്രോട്ടോനുകളാണ് ഉള്ളത് . Darmstadt എന്ന സ്ഥലത്ത് ഇതിന്റെ നിര്‍മ്മിച്ചതിനാല്‍ ഇതിന് Darmstadtium എന്ന പേരു നല്‍കി.
2.രണ്ടാമത്തെ മൂലകത്തിന്റെ പേര് Roentgenium എന്നാണ് . ഇതിന്റെ പ്രതീകം  Rg എന്നാണ് . X Ray കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ വില്ല്യം റോണ്‍ജനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ മൂലകത്തിന് Roentgenium  എന്ന പേരു നല്‍കിയത് .
3.മൂന്നാമത്തെ മൂലകത്തിന്റെ പേര്‍  Copernicium എന്നാണ് .ഇതിന്റെ പ്രതീകം  Cn എന്നാണ് .ഇതില്‍ 112 പ്രോട്ടോണുകളാണ് ഉള്ളത് . പ്രസിദ്ധ വാനശാസ്ത്രജ്ഞനായ കോപ്പര്‍നിക്കസ്സിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇതിന് Copernicium എന്ന പേരു നല്‍കിയത് . കോപ്പര്‍നിക്കസ്സാണ് പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന സിദ്ധാന്തത്തെ മാറ്റിമറിച്ചത് .

No comments:

Get Blogger Falling Objects