താഴെ പറയൂന്നവ തമ്മിലുള്ള വ്യത്യാസം പറയാമോ ?
Asteroid, Comet, Meteoroid, Meteor and Meteorite
ഉത്തരം :
1.Asteroid നെ നാം ഛിന്നഗ്രഹം അഥവാ ക്ഷുദ്രഗ്രഹം എന്നാണ് മലയാളത്തില്‍ പറയുന്നത് . ഇത് സൂര്യനു
ചുറ്റും പരിക്രമണം ചെയ്യുന്ന പാറക്കഷണമാണ് .
2.Comet എന്നത് വാല്‍നക്ഷത്രം അഥവാ ധൂമകേതു എന്നപേരില്‍ അറിയപ്പെടുന്നതാണ് .ഇതിന് വ്യക്തമായ
പരിക്രമണ പാഥയുണ്ട് .സൂര്യനടുത്തേക്കുവരുമ്പോള്‍ അതിലെ മഞ്ഞ് സൂര്യപ്രകാത്താല്‍ ബാഷ്പീകരിക്കുകയും
നിരീക്ഷകന് ഒരു വാല്‍ പോലെ അനുഭവപ്പെടുകയും ചെയ്യുന്നു.
3.Meteor ഇതിനെ ഉല്‍ക്ക അഥവാ കൊള്ളിമീന്‍ എന്ന് വിളിക്കുന്നു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്
പ്രവേശിക്കുമ്പോള്‍ അന്തരീക്ഷവായുവുമായി ഉരസി ( ഘര്‍ഷണം മൂലം ) കത്തിയെരിയുന്നു.
4.Meteorite ഇതിനെ ഉല്‍ക്കാശിലകള്‍ എന്നാണ് വിളീക്കുന്നത് . കത്തിയെരിഞ്ഞു തീരാത്ത - ഭൂമിയില്‍ പതിച്ച -
ഉല്‍ക്കാ ഭാഗങ്ങളാണിവ . ഇത്തരത്തിലുള്ള ഉല്‍ക്കാപതനത്തിന്റെ ഭാഗമായി വലിയ ഗര്‍ത്തങ്ങള്‍ ഭൂമിയില്‍
ഉണ്ടാകാറുണ്ട് . കത്തിക്കഴിയാത്ത - അവശേഷിച്ച ഭാഗങ്ങളും ലഭിക്കാറുണ്ട് .
No comments:
Post a Comment