Wednesday, November 09, 2011

491.വിമുക്ത ഭടന്‍മാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു




സായുധ സേനാ പതാക നിധിയുടെയും രാജ്യ സൈനീക ബോര്‍ഡിന്റേയും 2011 ലെ സംയുക്ത യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ 2012 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് അംഗീകരിച്ചു. വിമുക്ത ഭടന്‍മാരുടെയും ആശ്രിതരുടെയും വിവിധ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വിമുക്ത ഭടന്‍മാരുടെ, മാനസികവും ശാരീരികവുമായി വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ധന സഹായത്തിന്റെയും മറ്റ് സഹായങ്ങളുടെയും വരുമാന പരിധി 75,000 രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ധന സഹായം 300 ല്‍ നിന്നും 500 രൂപയായും വര്‍ദ്ധിപ്പിക്കും. വിമുക്ത ഭടന്‍മാര്‍ക്ക് അടിയന്തിര ധനസഹായമായി മുഖ്യമന്ത്രി, ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ജില്ലാ സൈനീക വെല്‍ഫയര്‍ ഓഫീസര്‍ എന്നിവര്‍ നല്‍കി വരുന്ന തുക 5000, 4000, 2000, 1000 ആക്കി വര്‍ദ്ധിപ്പിക്കും. വൃക്ക സംബന്ധമായി ഡയാലിസിസ് നടത്തുന്നതിന് വിമുക്ത ഭടന്‍മാര്‍ക്കും വിധവകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഒരു തവണത്തെ ഡയാലിസിസിന് 1000 രൂപ പ്രകാരം നല്‍കും. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, കെ.ജയകുമാര്‍, ഡപ്യൂട്ടി സെക്രട്ടറി (എം.ഒ.ഡി.) എം.എം.സിംഗ്, പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കേന്ദ്രീയ സൈനീക ബോര്‍ഡ് സെക്രട്ടറി എയര്‍കമ്മഡോര്‍ സഞ്ചയ് ശര്‍മ്മ, സൈനീക ക്ഷേമ ഡയറക്ടര്‍ കെ.കെ.ഗോവിന്ദന്‍ നായര്‍, മറ്റ് വകുപ്പ് തലവന്‍മാര്‍, സൈനീക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

No comments:

Get Blogger Falling Objects