എന്‍.
എന്‍.എച്ച്-17, എന്‍.എച്ച്-47 ദേശീയ പാതകളുടെ വികസനത്തിന് ഭൂമി ഏറ്റെടുത്ത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാതകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിങ് കമ്മറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഉപദേശക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഡി.പി.ആര്‍, ബി.ഒ.റ്റി - കോസ്റ്് അനാലിസിസ്, അനുബന്ധ സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍, പുനരധിവാസം തുടങ്ങിയവയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി സഹായിക്കുന്നതിനും പദ്ധതി നടത്തിപ്പിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനുമായി 20 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. സമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതിയുടെ ആദ്യ യോഗം നവംബര്‍ 15 ന് മുമ്പ് ചേരും.
No comments:
Post a Comment