Thursday, November 10, 2011

497.സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി : തീയതി നീട്ടി



സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും എന്‍.ഒ.സി ലഭിക്കുന്നതിന് അപേക്ഷിക്കാനുളള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഏതെങ്കിലും ഓഫീസുകളില്‍ അപേക്ഷ നല്‍കി എന്‍.ഒ.സി ലഭിക്കാത്ത സ്കൂളുകള്‍ പുതിയ ഉത്തരവനുസരിച്ച് മുഴുവന്‍ രേഖകളും അതതു ഡി.ഇ.ഒ മാര്‍ക്ക് നല്‍കണം. ഇത്തരം സ്കൂളുകള്‍ അപേക്ഷാ ഫീസായ 25000 രൂപ നേരത്തെ സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെങ്കില്‍ വീണ്ടും നല്‍കണ്ട. അപേക്ഷകളില്‍ ഡി.ഇ.ഒ മാരുടെ റിപ്പോര്‍ട്ടും, ഡി.പി.ഐയുടെ ശുപാര്‍ശയും അനുസരിച്ചായിരിക്കും സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കുന്നത്. എല്ലാ അപേക്ഷകളിലും ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കും. എല്ലാ അപേക്ഷകളുടെ കൂടെയും സ്കൂളുകള്‍ ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ലഭിക്കുന്ന എന്‍റോള്‍മെന്റ് ഐ.ഡി (ഇ.ഐ.ഡി.) യും നല്‍കണം. യു.ഐ.ഡി. നല്‍കുന്നതിനുളള ക്രമീകരണത്തിന് ഐ.ടി@സ്കൂള്‍ പ്രോജക്ടിലേക്ക് contact@itschool.gov.in ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ഐ.ടി@സ്കൂള്‍ ഇതിനായി അക്ഷയ, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദേശം

No comments:

Get Blogger Falling Objects