Tuesday, November 15, 2011

512.എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക്





പ്ളസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, പോളിടെക്നിക്, എഞ്ചിനിയറിങ്, സര്‍വകലാശാല പരീക്ഷകളില്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് എന്‍. എസ്.എസ്. സര്‍ട്ടിഫിക്കറ്റുള്ള വോളന്റിയര്‍മാര്‍ക്ക് രണ്ട് ശതമാനം ഗ്രേസ് മാര്‍ക്ക് ലഭിക്കും. വോളന്റിയര്‍മാര്‍ 240 മണിക്കൂര്‍ എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിലും ഏഴ് ദിവസത്തെ ക്യാമ്പിലും പങ്കെടുത്തിരിക്കണം. നാഷണല്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള വോളന്റിയര്‍മാര്‍ക്കും എന്‍.എസ്. എസ്. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയവര്‍ക്കും മൂന്ന് ശതമാനം ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഒരു മാസം ദൈര്‍ഘ്യമുള്ള റിപബ്ളിക് ദിന പരേഡ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള വോളന്റിയര്‍മാര്‍ക്ക് അഞ്ച് ശതമാനവും അന്താരാഷ്ട്ര ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള വോളന്റിയര്‍മാര്‍ക്ക് ആറ് ശതമാനവും ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in വെബ്സൈറ്റില്‍.

No comments:

Get Blogger Falling Objects