Monday, November 14, 2011

511.മുസ്ളിം ഗേള്‍സ് സ്റുഡന്റ്സ് സ്കോളര്‍ഷിപ്പ്




2011-12 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബിരുദ പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്ളീം വിദ്യാര്‍ത്ഥിനികള്‍ക്കും, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി വേളാര്‍ സമുദായം) 5000 സ്കോളര്‍ഷിപ്പുകളും 2000 ഹോസ്റല്‍ സ്റൈപ്പെന്റും നല്‍കും. പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ മെറിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്ളീം, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും, പരിവര്‍ത്തിതക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി, വേളാര്‍ സമുദായം) സ്കോളര്‍ഷിപ്പ് അഥവാ ഹോസ്റല്‍ സ്റൈപ്പെന്റ് അനുവദിക്കും. ആദ്യ വര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥിനികള്‍ക്ക് തുടര്‍ വര്‍ഷങ്ങളില്‍ അപേക്ഷിക്കാം. ഏതു വര്‍ഷമാണോ അപേക്ഷിക്കുന്നത് ആ വര്‍ഷ സ്കോളര്‍ഷിപ്പ/ഹോസ്റല്‍ സ്റൈപ്പെന്റിന് ആയിരിക്കും അപേക്ഷ പരിഗണിക്കുക. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍
www.dcescholarship.kerala.gov.in നേരിട്ട് രജിസ്റര്‍ ചെയ്യണം. വെബ്സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരം www.dcescholarship.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

No comments:

Get Blogger Falling Objects