Friday, November 25, 2011

558.വിദ്യാലയങ്ങളിലേയ്ക്ക് സുരക്ഷിത പാത സംസ്ഥാനതല ഉദ്ഘാടനം നടന്നു


.


 'വിദ്യാലയങ്ങളിലേയ്ക്ക് സുരക്ഷിത പാത'യെന്ന ബോധവല്‍ക്കരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.എ.വാഹീദ് എം.എല്‍.എ. നിര്‍വ്വഹിച്ചു. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവറെ തെരഞ്ഞെടുക്കുന്നത് വാഹനമോടിക്കുന്നയാളിന്റെ കഴിവനനുസരിച്ചായിരിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എല്‍.എ. പറഞ്ഞു. നാട്പാകിന്റെയും റോഡ് സുരക്ഷ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ കൌണ്‍സിലര്‍ ബി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വളര്‍ന്ന് വരുന്ന കുട്ടികളില്‍ ശരിയായരീതിയിലുളള ഗതാഗതഅവബോധം നല്‍കേണ്ട ആവശ്യകതയെക്കുറിച്ച് യോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് റോഡ് സുരക്ഷയെക്കുറിച്ചുളള വീഡിയോ സി.ഡികള്‍, ബുക്ക്ലെറ്റുകള്‍, ലഘുലേഘകള്‍ എന്നിവ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍.കെ.സുപ്രഭയ്ക്ക് കമ്മീഷണര്‍ നല്‍കി. ചടങ്ങില്‍ കൌണ്‍സിലര്‍മാരായ വി.ആര്‍.സിനി, ആലംകോട് സുരേന്ദ്രന്‍, പി.ടി.എ.പ്രസിഡന്റ് കെ.ആര്‍.മോഹനന്‍, ഡോ.മഹേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നാട്പാക് ശാസ്ത്രജ്ഞര്‍ സ്കൂള്‍ കൂട്ടികള്‍ക്കായി റോഡ് സുരക്ഷയെക്കുറിച്ച് പരിശീലനക്ളാസ്സ് നല്‍കി.

No comments:

Get Blogger Falling Objects