Monday, November 28, 2011

573.സ്റാഫ് സെലക്ഷന്‍ കമ്മീഷനില്‍ അലക്ഷത്തോളം കോണ്‍സ്റബിള്‍ ഒഴിവുകള്‍

വിവിധ മന്ത്രാലയങ്ങളിലേക്കും/ വകുപ്പുകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും, സി.ആന്റ്എ.ജി.യുടെയും അതിന്റെ അക്കൌണ്ടന്റ് ജനറല്‍ ഓഫീസുകളിലേക്കും, ഇലക്ഷന്‍ കമ്മീഷന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വകുപ്പുകളിലേക്കും ഗ്രൂപ്പ് ബി (നോണ്‍-ഗസറ്റഡ്), ഗ്രൂപ്പ് സി.(നോണ്‍-ടെക്നിക്കല്‍) ഒഴിവുകളിലേക്കും സ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്തും. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കൊഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളാവും. ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള കേന്ദ്ര പോലീസ് സേനയിലേക്ക് (ബി.എസ്.എഫ്., സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്., ഐ.റ്റി.ബി.പി., എസ്.എസ്.ബി., ആസാം റൈഫിള്‍സ്) സ്റാഫ്സെലക്ഷന്‍ കമ്മീഷന്‍, റിക്രൂട്ട്മെന്റ് ഓഫ് കോണ്‍സ്റബിള്‍സ് (ജനറല്‍ ഡ്യൂട്ടി), റൈഫിള്‍ മെന്‍-2012 നടത്തും. 2000 രൂപ ഗ്രേഡ്പേ ഉള്‍പ്പെടെ ശമ്പളസ്കെയില്‍ 5200-20200 രൂപയാണ്. പ്രായപരിധി 18-23 വയസ്. ഒഴിവുകളുടെ എണ്ണം ഏകദേശം 50,000. യോഗ്യത : മെട്രിക്കുലേഷന്‍ . അവസാന തീയതി ജനുവരി നാല്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവര്‍ക്ക് അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. പി.എസ്.റ്റി./പി.ഇ.റ്റി.യില്‍ യോഗ്യത നേടുന്നവര്‍ക്കായി ഏപ്രില്‍ 22 ന് എഴുത്ത് പരീക്ഷ നടത്തും. വിശദമായ അറിയിപ്പ് http://ssc.nic.in, http://ssckkr.kar.nic.in വെബ്സൈറ്റുകളില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ലഭിക്കുമെന്ന് എസ്.എസ്.സി. ചെയര്‍മാന്‍ എന്‍.കെ.രഘുപതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മേഖലാഡയറക്ടര്‍ എസ്. ഗോപാലന് ‍, ബി.എസ്.എഫ്. ഡി.ഐ.ജി. ജോര്‍ജ് പങ്കെടുത്തു. 

No comments:

Get Blogger Falling Objects