Monday, November 28, 2011

574.വാഹനങ്ങളില്‍ ഹാലോജന്‍ ലൈറ്റ് ഉപയോഗിച്ചാല്‍ നടപടി



തൃശൂര്‍ :വാഹനങ്ങളില്‍ രാത്രി കാലങ്ങളില്‍ കൂടുതല്‍ പ്രകാശം പരത്തുന്ന ഹാലോജന്‍, എല്‍.ഇ. ഡി. തുടങ്ങിയ നിരോധിച്ച ലൈറ്റുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പു നല്‍കി. നിരോധിച്ച ഹാലോജന്‍ എല്‍.ഇ. ഡി. ലൈറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും ഇതുമൂലം അപകടങ്ങള്‍ കൂടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്്. ചരക്കു വാഹനങ്ങളില്‍ ചുവന്ന ടോപ്പ് ലൈറ്റ് ഫിറ്റ് ചെയ്യണ മെന്നും എതിര്‍ദിശയിലുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഡിം ലൈറ്റ് ഉപയോഗിക്കണമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രികാല വാഹന പരിശോധനയില്‍ 115 വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 61600 രൂപ പിഴയടക്കുകയും ചെയ്തു.

No comments:

Get Blogger Falling Objects