Monday, November 28, 2011

576.ഉണര്‍വും ഉയര്‍ച്ചയും' ഉദ്ഘാടനം നാളെ



വയനാട് ജില്ലാ പഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 250 സ്കൂളുകളില്‍ നടപ്പാക്കുന്ന പച്ചക്കറി, പഴവര്‍ഗ്ഗ-ഔഷധ സസ്യകൃഷി - ഉണര്‍വ്വും ഉയര്‍ച്ചയും ബത്തേരി ഗവ.സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൌലോസ് നാളെ (നവംബര്‍ 30) ഉദ്ഘാടനം ചെയ്യും. 9.6 ലക്ഷംരൂപ അടങ്കലുള്ള പോഷകാഹാരതോട്ട നിര്‍മ്മാണ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും സംസ്ഥാന കൃഷി വകുപ്പ് 4.6 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. അദ്ധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ കൃഷിയില്‍ ആകര്‍ഷിക്കുന്നതിനും ജൈവ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് പ്രേരിപ്പിക്കുന്ന പദ്ധതിയില്‍ ആറ് ഇനം പച്ചക്കറി വിത്തുകള്‍, 10 ഇനം പഴവര്‍ഗ്ഗചെടികള്‍ , 10 ഇനം ഔഷധവൃക്ഷങ്ങള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ , പരിശീലനം, അവാര്‍ഡുകള്‍ എന്നിവയും ഉള്‍പ്പെടും. 250 സ്കൂളുകളില്‍ മേല്‍നോട്ടം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 250 അദ്ധ്യാപകര്‍ക്ക് പരിശീലനം, സ്കൂളുകളില്‍ ഫാം ക്ളബ്ബ് രൂപീകരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം എന്നിവ തുടര്‍പരിപാടിയായി നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.ദേവകി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.വിക്രമന്‍ പദ്ധതി വിശദീകരിക്കും.

No comments:

Get Blogger Falling Objects