Monday, November 28, 2011

575.വികലാംഗ ആനുകൂല്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാമിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് മതി




സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിവിതരണം ചെയ്യുന്ന വികലാംഗ തിരിച്ചറി യല്‍ കാര്‍ഡ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ , സര്‍വ്വകലാശാലകള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൊതു ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആനു കൂല്യം ലഭിക്കുന്നതിന് മറ്റുരേഖകള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് വികലാംഗ സംസ്ഥാന കമ്മീഷണര്‍ പ്രൊഫ. ഡോ. എന്‍. അഹമ്മദ്പിള്ള അറിയിച്ചു. വികലാംഗര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടുന്നതിന് സംസ്ഥാന സാമൂ ഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ മറ്റൊരു രേഖയും ആവശ്യപ്പെടാന്‍ പാടുള്ളതല്ല. വികലാംഗ സംരക്ഷണ (തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂര്‍ണ്ണ പങ്കാളിത്തത്തിനും ) നിയമം 1995 , 61 ( സി ) വകുപ്പില്‍ നിക്ഷിപ്തമായിട്ടുള്ള അധികാര പ്രകാരം വികലാംഗരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന വികലാംഗ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. വികലാംഗര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാ നുള്ള ആധികാരിക രേഖയായി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കാരണക്കാരായവര്‍ക്കെതിരെ വികലാംഗ സംരക്ഷണ നിയമം 1995 ( വകുപ്പ് 63 ല്‍ നിക്ഷിപ്ത മായിട്ടുള്ള സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് ) ഇന്ത്യന്‍ പീനല്‍കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്വര്‍ 1973 പ്രസക്ത വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects