Tuesday, November 29, 2011

579.സമഗ്ര കൃഷി വികസന പദ്ധതി നിറവ് ഭരണാനുമതി നല്‍കി





പ്രദേശത്തിന്റെയും മണ്ണിന്റെയും പ്രത്യേകതകള്‍ക്കനുസൃതമായി കൃഷി വ്യാപിപ്പിക്കുന്നതിനും വിളകളുടെ വിസ്തൃതി കൂട്ടുന്നതിനും വിപണന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധനവിലൂടെയും ഉല്പന്നവൈവിദ്ധ്യവല്‍ക്കരണത്തിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അനുബന്ധ മേഖലകളായ കാലിവളര്‍ത്തല്‍  ‍, കോഴിവളര്‍ത്തല്‍ , മത്സ്യ കൃഷി, കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിത്തുമുതല്‍ വിപണി വരെയുള്ള ഒരു സമഗ്ര കാര്‍ഷിക വികസന പദ്ധതി (നിറവ്) സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂത്തുപറമ്പ്, പേരാമ്പ്ര, നാദാപുരം, ബാലുശേരി, കല്പറ്റ, കോട്ടയ്ക്കല്‍, കൊടുങ്ങല്ലൂര്‍ , പറവൂര്‍ , തൊടുപുഴ, ചെങ്ങന്നൂര്‍ ‍, പത്തനാപുരം നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായി. നിറവ് പദ്ധതിയുടെ നടത്തിപ്പിന് വിവിധ തലങ്ങളിലുള്ള കമ്മിറ്റികള്‍ താഴെപ്പറയും പ്രകാരമാണ്. സംസ്ഥാന തല കമ്മിറ്റി: ചെയര്‍മാന്‍-കൃഷി മന്ത്രി, വൈസ് ചെയര്‍മാന്‍-എം.എല്‍ ‍.എ., കണ്‍വീനര്‍ -പി.പി.എം. സെല്‍ ഡയറക്ടര്‍ , അംഗങ്ങള്‍ - ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഡയറക്ടര്‍മാര്‍ ‍, എം.ഡി.മാര്‍ , ചീഫ് എഞ്ചിനീയര്‍ ഇറിഗേഷന്‍ , കുടുംബശ്രീ ഡയറക്ടര്‍ . നിയോജക മണ്ഡലം കമ്മിറ്റി: ചെയര്‍മാന്‍ ‍-എം.എല്‍ .എ, കണ്‍വീനര്‍ ‍-പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ‍. കമ്മിറ്റിയില്‍ 23 അംഗങ്ങളുണ്ടായിരിക്കും. പഞ്ചായത്ത് / മുനിസിപ്പല്‍ തല കമ്മിറ്റി / ഇംപ്ളിമെന്റിങ് കമ്മിറ്റി : ചെയര്‍മാന്‍ - പഞ്ചായത്ത് പ്രസിഡണ്ട് / മുനിസിപ്പല്‍ ചെയര്‍മാന്‍ ‍, കണ്‍വീനര്‍ - കൃഷി അസിസ്റന്റ് ഡയറക്ടര്‍ ‍. കമ്മിറ്റിയില്‍ ഒന്‍പത് അംഗങ്ങളുണ്ടായിരിക്കും. നിലവിലുള്ള കേന്ദ്രസംസ്ഥാന സ്കീമുകളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

No comments:

Get Blogger Falling Objects