Wednesday, November 30, 2011

591.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയ്ക്ക് സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസിനുള്ള അവാര്‍ഡ്





മികച്ച എന്‍.എസ്.എസിനുള്ള സംസ്ഥാനതല പുരസ്കാരം വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബില്‍ നിന്നും അവാര്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അബ്ദുല്‍ റഹ്മാനും എന്‍ .എസ്.എസ്.സ്റേറ്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഇ.ഫാസിലും ചേര്‍ന്ന് ഏറ്റുവാങ്ങി. ദേശീയ തലത്തില്‍ മികച്ച വോളണ്ടിയറെ സംഭാവന ചെയ്ത ഡയറക്ടറേറ്റിന് പ്രത്യേക അവാര്‍ഡും ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനില്‍ കുമാറിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു വോളണ്ടിയറിന് ദേശീയ അംഗീകാരം കിട്ടുന്നത്. മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാര്‍ഡ് പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.രഞ്ചിത്തും മികച്ച യൂണിറ്റിനുളള അവാര്‍ഡ് അതേ സ്കൂളിലെ പ്രിന്‍സിപ്പാല്‍ കെ.എ.ലീലയും ഏറ്റുവാങ്ങി.

No comments:

Get Blogger Falling Objects