Saturday, December 03, 2011

603.ബസ്സുകളില്‍ മുതിര്‍ന്ന പൌരന്മാ‍ര്‍ക്ക് സംവരണം ഉറപ്പാക്കണം



മുഴുവന്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റോപ്പ്, കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും 10 ശതമാനം സീറ്റ് മുതിര്‍ന്ന പൌരന്മാര്‍ക്ക് സംവരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ബസ് ജീവനക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് വയനാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇതില്‍ 5 ശതമാനം സ്ത്രീകള്‍ക്കും 5 ശതമാനം പുരുഷന്മാര്‍ക്കും നീക്കിവെക്കണം. മുതിര്‍ന്ന പൌരന്മാരായ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ്, സ്ത്രീകളുടെ ജനറല്‍ സീറ്റിന് സമീപത്ത് ലഭ്യമാക്കണം. സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക്  തന്നെ ലഭ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Get Blogger Falling Objects