Wednesday, January 04, 2012

634.പിന്നാക്കവിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം കൂട്ടി




സംസ്ഥാനത്തെ പ്രീമെട്രിക്, പോസ്റ് മെട്രിക് കോഴ്സുകള്‍ക്കു പഠിക്കുന്ന പട്ടികജാതി/വര്‍ഗ/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രീമെട്രിക്കിന് നിലവിലുള്ള നിരക്കും വര്‍ധിപ്പിച്ച നിരക്കും ചുവടെ. പഴയ നിരക്ക് ബ്രാക്കറ്റില്‍. നഴ്സറി സ്കൂള്‍ 150 (100) എല്‍പി 250 (140), യുപി 500 (240) ഹൈസ്കൂള്‍ 750 (330). ഒരു ക്ളാസില്‍ ഒരു പ്രാവശ്യം തോല്ക്കുന്ന വിദ്യാര്‍ത്ഥിക്ക് ഈ നിരക്കിന്റെ 50% ലഭിക്കും. പോസ്റ് മെട്രിക് സ്റഡീസില്‍ പ്ളസ് വണ്‍, പ്ളസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങി പ്രീഡിഗ്രിക്കു തുല്യമായ കോഴ്സുകള്‍ക്ക് 900 (715), ബിഎ, ബിഎസ്സി, ബികോം, ബി.ലിറ്റ്, ബിഎഡ് തത്തുല്യം 1000 (790), എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ള്യു 1250 (1010)

No comments:

Get Blogger Falling Objects