Wednesday, January 04, 2012

636.ശരീരത്തില്‍ പച്ചകുത്തിയവര്‍ക്കുള്ള അയോഗ്യത പ്രതിരോധവകുപ്പ് പിന്‍വലിച്ചു




പ്രതിരോധ സേനാവിഭാഗങ്ങളില്‍ ചേരാനെത്തുന്നവരുടെ ആരോഗ്യ പരിശോധനയില്‍ ശരീരത്തിലെ പച്ചകുത്തിയ അടയാളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത അറിയിപ്പ് ഉണ്ടാകുന്നതുവരെ പിന്‍വലിച്ചതായി സൈനിക റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. റിjavascript:sf()ക്രൂട്ട്മെന്റുകള്‍ക്കെത്തുന്നവരില്‍ നിരവധി പേര്‍ ഇക്കാര്യത്താല്‍ അയോഗ്യരായി കണ്ടതിനെത്തുടര്‍ന്നാണ് നടപടി. സേനാ വിഭാഗങ്ങളില്‍ ചേരാനെത്തുന്ന ഒരാളെയും ശരീരത്തില്‍ പച്ചകുത്തിയിട്ടുള്ള കാരണത്താല്‍ അയോഗ്യരാക്കില്ല. പുതിയ ഉത്തരവിറങ്ങിയതിന് തൊട്ടു മുന്‍പുള്ള റിക്രൂട്ട്മെന്റുകളില്‍ ഈ കാരണത്താല്‍ അയോഗ്യരാക്കപ്പെട്ടവരെ സ്പെഷ്യലിസ്റ് ഡോക്ടറുടെ പുന:പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. ഇവരുടെ എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കില്ല.

No comments:

Get Blogger Falling Objects