Friday, January 06, 2012

639.മദ്രസാ ഫണ്ട് : ഇഷ്ടമുള്ള പ്രസാധകരില്‍നിന്ന് പുസ്തകം വാങ്ങാം




മദ്രസാ നവീകരണ ഫണ്ട് ഉപയോഗിച്ച് ബുക്ക് മാര്‍ക്കില്‍ നിന്നു മാത്രമേ പുസ്തകം വാങ്ങാവു എന്ന മുന്‍ നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങാനുള്ള മാനദണ്ഡമനുസരിച്ച് മദ്രസാകമ്മിറ്റിക്കും ഇനി ഇഷ്ടമുള്ള പ്രസാധകരില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയും. കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ അതതു ജില്ലകളിലെ സിഡ്കോ വില്‍പന ശാലകളില്‍ നിന്ന് മാത്രമേ വാങ്ങാവു എന്ന് നിര്‍ദ്ദേശമുണ്ട്. ഡി.പി.ഐ.യുടെ അദ്ധ്യക്ഷതയില്‍ കൂടിയ, ഡി.ഡി.ഒ. ഡയറ്റ് എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ബുക്ക് മാര്‍ക്ക് സെക്രട്ടറിയുടേതായി വന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

No comments:

Get Blogger Falling Objects