Monday, January 09, 2012

645.വിദ്യാലയങ്ങളില്‍ രൂപീകരിക്കുന്ന ലഹരിവിരുദ്ധ ക്ളബ് : ലോഗോ ക്ഷണിച്ചു





എക്സൈസ് വകുപ്പ് വിദ്യാലയങ്ങളില്‍ രൂപീകരിക്കുന്ന ലഹരി വിരുദ്ധ ക്ളബ്ബുകള്‍ക്കായി ലോഗോയും മുദ്രവാക്യവും ക്ഷണിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ ഉതകുന്ന രീതിയില്‍ എ-4 വലിപ്പത്തില്‍ രൂപകല്‍പന ചെയ്ത കളര്‍ ലോഗോയും മുദ്രാവാക്യങ്ങളുമാണ് നല്‍കേണ്ടത്. എക്സൈസ് കമ്മീഷണര്‍ അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000/- രൂപയും മുദ്രാവാക്യത്തിന് 2,000/- രൂപയും പാരിതോഷികം നല്‍കും. എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, നന്ദാവനം, തിരുവനന്തപുരം - 695033 വിലാസത്തില്‍ ജനുവരി 25ന് മുന്‍പ് ലഭിക്കണം.
8/1/2012 Monday

No comments:

Get Blogger Falling Objects