Monday, January 09, 2012

646.അഞ്ച് വയസ്സിനു താഴെയുള്ള അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് 10000 രൂപയുടെ നിക്ഷേപ പദ്ധതി



 കാസര്‍കോട് : ദേശീയ വികലാംഗ പുനരധിവാസ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ തികച്ചും അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് സ്ഥിര നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നു. അഞ്ചു വയസ്സു വരെ പ്രായവും വൈകല്യവുമുള്ള കുട്ടികളുടെ പേരില്‍ 10000 രൂപ നിക്ഷേപിക്കുന്നതാണ് പദ്ധതി. ജന്മനാ 60 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള കുട്ടികള്‍ അര്‍ഹരാണ്. കുടുബ വാര്‍ഷിക വരുമാനം 36000 രൂപയില്‍ താഴെയായിരിക്കണം. നവജാത ശിശു മുതല്‍ 5 വയസു വരെയുള്ള കുട്ടികളായിരിക്കണം. 18 വയസ്സിനു ശേഷമാണ് തുക അനുവദിക്കുക. വികാലംഗ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ പേരില്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ജനുവരി 20 നകം ജില്ലാ കോഡിനേറ്റര്‍, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി, എന്‍.പി.ആര്‍.പി.ഡി., ജില്ലാ പഞ്ചായത്ത്, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
9/1/2012 Monday

No comments:

Get Blogger Falling Objects