Wednesday, January 11, 2012

654.എവിടെ നിന്നും വോട്ട് ചെയ്യാനും കള്ളവോട്ട് തടയാനും യന്ത്രവുമായി അധ്യാപകന്‍



Image
പാലക്കാട്: വോട്ടെട്ടുപ്പ് ദിവസം കേരളത്തില്‍ എവിടെയായലും വോട്ട് ചെയ്യാനുള്ള പുതിയ യന്ത്രവുമായി കണ്ണൂരില്‍   നിന്നും ഒരു അധ്യാപകന്‍.  മമ്പറം എച്ച് എസ് എസിലെ പ്ലസ്ടു അധ്യാപകനായ വി രാജേഷ് മോഹനനാണ് പുതിയ കണ്ടു പിടുത്തവുമായി ശാസ്‌ത്രോത്സവത്തില്‍ രംഗത്തെത്തിയത്.
സാമൂഹ്യ ശാസ്ത്രമേളയുടെ ടീച്ചിംങ് എയ്ഡ് മത്സരത്തില്‍ ‘ബേബി മിഷ്യന്‍’ എന്ന് നാമകരണം ചെയ്ത യന്ത്രം ഏറെ പേരുടെ ശ്രദ്ധയാണ് ആകര്‍ഷിച്ചത്. സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടും പാര്‍ട്ടിക്ക് മാത്രമായി ലഭിച്ച വോട്ടും എളുപ്പം മനസ്സിലാക്കുവാന്‍ കഴിയുമെന്നത് പ്രത്യേകതയാണ്. മൂന്ന് ബട്ടണുകളിലാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ആദ്യ ബട്ടണമര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി വോട്ട് ചെയ്യാം. ഇത് പാര്‍ട്ടിക്കുള്ള വോട്ടല്ല എന്നും വ്യക്തമാവും. രണ്ടാമത്തെ ബട്ടണില്‍ സ്ഥാനാര്‍ത്ഥിയെ ഇഷ്ടമല്ല, പാര്‍ട്ടിയെ ഇഷ്ടമാണെന്ന് സൂചിപ്പിക്കുന്നു. മൂന്നാമത്തെ ബട്ടണില്‍ പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും ഇഷ്ടപ്പെട്ട് സമ്മതിദാനം വിനയോഗിക്കുന്നുവെന്ന് അര്‍ത്ഥം. പ്രതിഷേധ വോട്ട് രേഖപ്പെടുത്തുവാനും യന്ത്രത്തില്‍ സൗകര്യമുണ്ടെന്നത് സവിശേഷതയാണ്. യന്ത്രത്തിന്റെ ഏറ്റവും ഒടുവിലായി റിജക്റ്റ് ഓള്‍ എന്ന ബട്ടണില്‍ ഈ മുന്നറിയിപ്പാണ് നല്കുന്നത്.കൂടുതല്‍ വായിക്കുവാ‍ന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Get Blogger Falling Objects