Thursday, January 12, 2012

656.കോച്ചിങ് സെന്ററുകളില്‍ അദ്ധ്യാപകരാവാന്‍ അവസരം





ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ പുതിയറ, മലപ്പുറം ജില്ലയിലെ പൊന്നാനി, വേങ്ങര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ളീം യുവജനതയ്ക്കായുള്ള കോച്ചിങ് സെന്ററുകളില്‍ യു.പി.എസ്.സി, പി.എസ്.സി, സ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ബാങ്കിങ് സര്‍വ്വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, യു.ജി.സി/നെറ്റ്, മറ്റു വിവിധ ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സരപരീക്ഷകളില്‍ പരിശീലന ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നതിന് ബിരുദ/ബിരുദാനന്തര ബിരുദവും മത്സര പരീക്ഷകള്‍ക്ക് പരിശീലന ക്ളാസുകള്‍ കൈകാര്യം ചെയ്ത് പരിചയവുമുള്ളവരില്‍ നിന്ന് പരിശീലകരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവരേയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസേന 1500 രൂപവരെ വേതനമായി ലഭിക്കും. താല്പര്യമുള്ളവര്‍ കോഴിക്കോട്, പുതിയറ, പഴയ ഹജ്ജ് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ളീം യുവജനതയ്ക്കായുള്ള കോച്ചിങ് സെന്ററില്‍ ജനുവരി 23 രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ അതുമായി ഹാജരാകണമെന്ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. കോഴിക്കോട് കോച്ചിങ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ : 0495 2704610. ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിലെ ഫോണ്‍ നമ്പര്‍ : 0471 2332090.  
12/1/2012 വ്യാഴം

No comments:

Get Blogger Falling Objects