Thursday, January 12, 2012

657.എസ്.എസ്.എല്‍.സി. പരീക്ഷ എ ലിസ്റുകള്‍ ജനുവരി 17 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം.




മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളുടെ തിരുത്തല്‍ വരുത്തിയ എ ലിസ്റുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു. എല്ലാ ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരും അവരവരുടെ സ്കൂളുകളിലെ എ ലിസ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും ഏറ്റുവാങ്ങി, വിശദമായി പരിശോധിച്ച് ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ എ ലിസ്റിനോടൊപ്പം നല്‍കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം തിരുത്തി ബയോഡേറ്റയും ഫോട്ടോയും പരീക്ഷാര്‍ത്ഥികളെ കൂടി ബോധ്യപ്പെടുത്തി ബന്ധപ്പെട്ട കോളത്തില്‍ ഒപ്പിട്ട് ജനുവരി 17 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം.
12/1/2012 Thursday

No comments:

Get Blogger Falling Objects