Sunday, January 15, 2012

665.കുടുംബശ്രീ-സംഘടനാ തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു





കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ് സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് റിട്ടേണിങ് ഓഫീസര്‍ക്ക് ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ബൈലോയും അനുബന്ധ ചട്ടവും പ്രകാരം സര്‍ക്കാരില്‍ നിന്നും സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എ.ഡി.എസ്/സി.ഡി.എസ്. ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരല്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത്തരക്കാരെ തെരഞ്ഞെടുക്കപ്പെടാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഇത്തരക്കാര്‍ ഭാരവാഹി സ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജിവയ്ക്കണം. (പൂതിയതായിട്ടുള്ള ഭാരവാഹി സ്ഥാനമോ, നിലവിലുള്ളതോ) തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്. ഇതിനാവശ്യമായ സ്ഥലം സി.ഡി.എസ്. തെരഞ്ഞെടുപ്പിനായി കണ്ടെത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം നല്‍കുന്നതിനുളള സൌകര്യം ഏര്‍പ്പെടുത്തേണ്ടതാണ്. ആവശ്യമുള്ള പക്ഷം തെഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് ഉച്ചഭാഷിണി സൌകര്യം ഏര്‍പ്പെടുത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടര്‍മാരല്ലാതെ മറ്റാരെയും അകത്തേയ്ക്ക് കടത്തിവിടാന്‍ പാടില്ല (എ.ആര്‍.ഒ., ആര്‍.ഒ. വോട്ടര്‍മാര്‍ ഒഴികെ) തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ പരിധിക്കപ്പുറത്തേയ്ക്ക് പുറത്തു നിന്നുള്ളവരെ അകറ്റി നിര്‍ത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് ഹാളില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഏതെങ്കിലും കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പോലീസ് സംരക്ഷണം ലഭ്യമാക്കേണ്ടതാണെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാടിക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Get Blogger Falling Objects