Friday, January 20, 2012

680.ആയൂര്‍വേദ ഡിസപെന്‍സറികളിലെയും ആശുപത്രികളിലെയും ഒ.പി. സമയം പുന:ക്രമീകരിച്ചു




സംസ്ഥാനത്തെ സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്പെന്‍സറികളിലെയും ആശുപത്രികളിലെയും ഒ.പി.സമയം രാവിലെ ഒമ്പത് മണിമുതല്‍ രണ്ട് വരെയായി പുന:ക്രമീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. 2008 വരെ ഒ.പി. സമയം എട്ട് മുതല്‍ ഒന്ന് വരെ ആയിരുന്നു. 2008 ല്‍ ഇത് ഒമ്പത് മുതല്‍ ഒന്ന് വരെയും രണ്ട് മുതല്‍ മൂന്ന് വരെയും ആക്കി. ഇതു പൊതുജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആയതുകൊണ്ട് പൊതുജനങ്ങള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെയുള്ള സമയത്ത് ഡോക്ടറെ കാണുന്നതിനും ചികിത്സ തേടുന്നതിനും സൌകര്യം ഒരുക്കുന്നതിനാണ് ഒ.പി. സമയം പുന:ക്രമീകരിച്ചത്.

No comments:

Get Blogger Falling Objects