Friday, January 20, 2012

681.അടുത്ത അദ്ധ്യായന വര്‍ഷം 100 ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറികള്‍





സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം 100 ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങുമെന്ന് കേരള ലളിതകലാ അക്കാദമി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ബാല കലാമേള നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുന്നത്. അക്കാദമി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന സ്കൂള്‍ ചിത്രകലാ ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ ചെയര്‍മാനും ഹെഡ്മാസ്റര്‍ ജനറല്‍ സെക്രട്ടറിയും ചിത്രകലാധ്യാപകന്‍ കോ-ഓര്‍ഡിനേറ്ററുമായ പ്രാദേശിക സമിതിക്കായിരിക്കും ഇതിന്റെ ചുമതല. അതതു പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളായിരിക്കും ഈ ആര്‍ട്ട് ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച ബാലചിത്രകാരന്‍മാരുടെ ഏകാംഗപ്രദര്‍ശനങ്ങളും ഗ്രൂപ്പ് ഷോകളും ഈ ഗ്യാലറികളില്‍ നടത്താന്‍ അവസരമൊരുക്കും. ഇപ്പോള്‍ അക്കാദമി നടത്തിവരുന്ന ചിത്രകല കളരികള്‍ ഇനി മുതല്‍ ചിത്രകല ക്ളബ്ബുകളുടെ ആര്‍ട്ട് ഗ്യാലറികള്‍ കേന്ദ്രീകരിച്ചായിരിക്കും നടത്തുക. വിവിധ ചിത്രകലാ മാധ്യമങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തുന്നതിനുള്ള ചിത്രകാരന്‍മാരെ ഈ കളരിയിലേക്ക് അക്കാദമിയുടെ ചെലവില്‍ എത്തിക്കും.

No comments:

Get Blogger Falling Objects