Saturday, January 21, 2012

686.സ്കൂള്‍ കലോത്സവം ഇന്ന് (22/1/2012 )സമാപിക്കും: സ്വര്‍ണ്ണക്കപ്പ് മുഖ്യമന്ത്രി സമ്മാനിക്കും





പൂരത്തിന്റെ നാടായ സാംസ്ക്കാരിക നഗരിയില്‍ കഴിഞ്ഞ ഏഴു ദിവസമായി രാവും പകലും കലയുടെ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ കൌമാര പ്രതിഭകളുടെ കലാമേളയായ 52-ാമത് കേരള സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. 17 വേദികളില്‍ 218 ഇനങ്ങളിലായി 13000-ത്തോളം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഇന്ന് 4 വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ സമാപിക്കുന്നതോടെ 117 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണകപ്പ് ഏത് ജില്ലയ്ക്കാണെന്ന് അറിയാനാവും. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ കൂടുതല്‍ പോയിന്റുമായി മുന്നിട്ടു നില്‍ക്കുന്നുണ്ട്. വൈകീട്ട് 4 മണിക്ക് പ്രധാന വേദിയായ കോര്‍പ്പറേഷന്‍ സ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയികള്‍ക്ക് സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, പി.ജെ ജോസഫ്, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, മേയര്‍ ഐ.പി.പോള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, ഹയര്‍സെക്കന്ററി ഡയറക്ടര്‍ എം.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 2013 ല്‍ മലപ്പുറത്ത് നടക്കുന്ന 53-ാമത് കലോത്സവത്തിനുള്ള പതാക കൈമാറ്റം സമാപന സമ്മേളനത്തില്‍ വെച്ച് നടത്തും.

No comments:

Get Blogger Falling Objects