Saturday, January 21, 2012

685.എസ്.എസ്.എല്‍.സി. പരീക്ഷാ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക്



എസ്.എസ്.എല്‍.സി. പരീക്ഷാ എഴുതിയ കുട്ടികള്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് നല്‍കി ഉത്തരവായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷയോടൊപ്പം 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഹാജരാക്കണം. എസ്.എസ്.എല്‍.സി. കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് പഠനത്തിന് അത്യാവശ്യമായ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളാണ് നല്‍കിവരുന്നത്. പരീക്ഷാഭവന്‍ നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ചില സംസ്ഥാനങ്ങള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തിലും, യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള സര്‍ട്ടഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതും പരിഗണിച്ചാണ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് നല്‍കിയിട്ടുള്ളത്.

No comments:

Get Blogger Falling Objects