Tuesday, January 24, 2012

693.വിക്ടേഴ്സില്‍ സുകുമാര്‍ അഴീക്കോടിന്റെ ക്ളാസുകള്‍





സാഹിത്യകാരനും പ്രഗത്ഭനായ അധ്യാപകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ക്ളാസുകള്‍ അദ്ദേഹത്തിനോടുളള ആദരസൂചകമായി ഐ.ടി@സ്കൂള്‍ വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. ഇന്ന് (ജനുവരി 25) മുതല്‍ ശനിയാഴ്ച വരെ രാവിലെ ഒമ്പത് മണിക്കും രാത്രി 10.30 നും ആണ് സംപ്രേഷണം. മാഷിന്റെ പ്രിയവിഷയമായ ചിന്താവിഷ്ടയായ സീതയാണ് ഈ ക്ളാസില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. പ്രശസ്തരായ അധ്യാപകരുടെക്ളാസുകള്‍ ഡോക്യുമെന്റു ചെയ്യുന്ന ഗ്രേറ്റ് ടീച്ചേഴ്സ് എന്ന പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് ക്ളാസുകള്‍.

No comments:

Get Blogger Falling Objects