Wednesday, January 25, 2012

694.കേടായ സി.എഫ്.എല്‍. മാറ്റി വാങ്ങാം





ബജത്ത് ലാമ്പ് യോജന പദ്ധതി പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടുളള സി.എഫ്.എല്ലുകളില്‍ കേടായവ മാറ്റി പുതിയത് നല്‍കുവാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പദ്ധതിപ്രകാരം 2010 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ വിതരണം ചെയ്ത സി.എഫ്.എല്ലില്‍ കേടായവയാണ് മാറ്റി നല്‍കുക. ഉപഭോക്താക്കളുടെ കൈവശമുളള കെ.എസ്.ഇ.ബി-ബി.എല്‍.വൈ/കെ.എസ്.ഇ.ബി-ഇ.എം.സി-ബി.എല്‍.വൈ എന്ന് മുദ്രണം ചെയ്തിട്ടുളളതും, കേടായതും പൊട്ടിയിട്ടില്ലാത്തതുമായ സി.എഫ്.എല്ലുകള്‍ അതതു ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ വഴി ഫെബ്രുവരി 15 വരെ മാറ്റി നല്‍കും. അര്‍ഹരായ എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍ സൌജന്യമായി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസുകളിലും, ഉത്പാദന കേന്ദ്രങ്ങളിലും, സബ്സ്റേഷനുകളിലും, ക്വാര്‍ട്ടേഴ്സുകളിലും, ഇന്‍സ്പെക്ഷന്‍ ബംഗ്ളാവുകളിലും നിലവിലുളള എല്ലാ സാധാരണ ബള്‍ബുകള്‍ക്കും പകരം കുറഞ്ഞ അളവ് വൈദ്യുതി മാത്രം ആവശ്യമുളള സി.എഫ്.എല്‍ ഉപയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

No comments:

Get Blogger Falling Objects