Friday, January 27, 2012

698.സംസ്ഥാന സ്കൂള്‍ ഐടി ഫെസ്റ് ടെക്നോപാര്‍ക്കില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍





പത്താമത് സംസ്ഥാന സ്കൂള്‍ ഐടി ഫെസ്റ് 2012 ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക് സെന്ററില്‍ നടക്കും. ജില്ലാതല ഐടി മേളകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ സംസ്ഥാന ഐടി മേളയില്‍ പങ്കെടുക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. ഡിജിറ്റല്‍ പെയിന്റിങ്, ഐടി പ്രോജക്ട്, മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍, ഐടി ക്വിസ്, മലയാളം കമ്പ്യൂട്ടിങ്, വെബ് പേജ് ഡിസൈന്‍ എന്നീ ഇനങ്ങളില്‍ നാലു വേദികളിലായാണ് മത്സരം നടക്കുക. പരിപൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് ഐടി മേള നടക്കുന്നതെന്ന് ഐടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സംസ്ഥാന സ്കൂള്‍ ഐടി മേളയ്ക്ക് ടെക്നോപാര്‍ക്ക് വേദിയാകുന്നത്. മറ്റു സ്കൂള്‍ മേളകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഐടി ക്യാമ്പിന്റെ രൂപത്തിലാണ് മേളയുടെ ക്രമീകരണം. ഐടി രംഗത്തെ വിദഗ്ദ്ധരുമായി സംവദിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കും. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 2.30 ന് മൊബൈല്‍ കമ്പ്യൂട്ടിങിന്റെ നൂതന പ്രവണതകളെക്കുറിച്ച് ഐസി ഫോസ് ഡയറക്ടര്‍ സതീഷ് ബാബുവും നാലു മണിയ്ക്ക് ഗ്രീന്‍ കമ്പ്യൂട്ടിങിനെക്കുറിച്ച് കേരള സര്‍വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക് ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍. എസ്. നായരും ക്ളാസെടുക്കും. ഐടി അധിഷ്ഠിത വിഷയങ്ങളെക്കുറിച്ചുള്ള ക്ളാസുകളും ഉണ്ടായിരിക്കും. മത്സരങ്ങള്‍ : ഫെബ്രുവരി ഒന്ന് - രാവിലെ 9.30 ന് മലയാളം ടൈപ്പിങ്, 10 ന് ഡിജിറ്റല്‍ പെയിന്റിങ് ഐടി പ്രോജക്ട്, വെബ് പേജ് ഡിസൈന്‍ (ഹൈസ്കൂള്‍ .വിഭാഗം). ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡിജിറ്റല്‍ പെയിന്റിങ്, വെബ് പേജ് ഡിസൈന്‍ (ഹയര്‍ സെക്കന്ററി വിഭാഗം), നാല് മണിക്ക് മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ (ഹൈസ്കൂള്‍ വിഭാഗം). ഫെബ്രുവരി രണ്ട് - രാവിലെ 9.30 ന് ഐടി ക്വിസ് (ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി), 11 ന് മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ (ഹയര്‍ സെക്കന്ററി). ഫെബ്രുവരി രണ്ടിന് വൈകുന്നേരം നാല് മണിക്ക് ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന സമ്മാനദാനച്ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ആദ്ധ്യക്ഷം വഹിക്കും. ഐടി @ സ്കൂളിന് ലഭിച്ച ഇ-ഇന്ത്യ 2011 ദേശീയ അവാര്‍ഡ് സമര്‍പ്പണം, കുട്ടികള്‍ തയ്യാറാക്കിയ അനിമേഷന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയും ചടങ്ങില്‍ നടക്കും. എം.എ. വാഹിദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി.പി. നായര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ മുഹമ്മദ് സഗീര്‍, വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ അബ്ദുറഹിമാന്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ. ഗിരീഷ് ബാബു തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. മത്സര ഫലങ്ങളും ചിത്രങ്ങളും വീഡിയോകളും ംംം.ശളേല.ശരേെവീീഹ.ഴ്ീ.ശി എന്ന വെബ് സൈറ്റില്‍ തത്സമയം ലഭ്യമാക്കും. ഐടി@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി ഒന്നിനും രണ്ടിനും ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും വൈകുന്നേരം എട്ട് മണിയ്ക്കും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. മേളയിലെ പങ്കാളിത്തം ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്

No comments:

Get Blogger Falling Objects