ബ
Trissur : ജൈവമാലിന്യ സംസ്ക്കരണത്തിനും ഊര്‍ജ്ജ സംസ്ക്കരണത്തിനുമായുള്ള ബയോഗ്യാസ് പ്ളാന്റ് പദ്ധതിയുടെ രണ്ടാംഘട്ടം അനെര്‍ട്ട് ജില്ലാ ഓഫീസ് നടപ്പാക്കുന്നു. കേന്ദ്രപാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെയും സംസ്ഥാന ഊര്‍ജ്ജവകുപ്പിന്റെയും പദ്ധതിവിഹിതങ്ങള്‍ സംയോജിപ്പിച്ച് ഒരു ഘനമീറ്റര്‍ ശേഷിയുള്ള ബയോഗ്യാസ് പ്ളാന്റിന് 12,000 രൂപയും രണ്ട് ഘനമീറ്ററും അതിനുമുകളിലും ശേഷിയുള്ള പ്ളാന്റുകള്‍ക്ക് 16,000 രൂപയും സബ്സിഡി അനുവദിക്കും. താല്പര്യമുള്ളവര് അയ്യന്തോളിലുള്ള അനെര്‍ട്ട് ജില്ലാ ഓഫീസില്‍ പേരുകള്‍ രജിസ്റര്‍ ചെയ്യണം. മെച്ചപ്പെട്ട വിറകടുപ്പുകള്‍ സബ്സിഡി ആനുകൂല്യത്തോടെ അനെര്‍ട്ടിന്റെ സ്വയം തൊഴില്‍ സംരംഭകര്‍ നിര്‍മ്മിച്ചു നല്‍കും. ജനറല്‍ വിഭാഗത്തിന് 1,000രൂപയും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് 1+1 മോഡലിന് 2,200 രൂപയും. 2+1 മോഡലിന് 2,500 രൂപയും സബ്സിഡി അനുവദിക്കും. അങ്കണവാടികളിലും സ്കൂളുകളിലും സ്ഥാപിക്കുന്ന കമ്മ്യൂണിറ്റി അടുപ്പുകള്‍ക്ക് പരമാവധി 6,250 രൂപവരെ സബ്സിഡി അനുവദിക്കും. മാര്‍ച്ച് 31നകം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന രീതിയില്‍ വേണ്ട നടത്തിപ്പു ക്രമീകരണങ്ങള്‍ ചെയ്തതായി അനെര്‍ട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0487-2360941 ലഭിക്കും.
No comments:
Post a Comment