Tuesday, January 31, 2012

713.പ്രത്യേക ആധാരം തയ്യാറാക്കല്‍ പരീക്ഷ




എസ്.എസ്.എല്‍.സി. തോറ്റ കൈപ്പട ലൈസന്‍സികള്‍ക്ക് ഹൈക്കോടതി വിധി പ്രകാരം പ്രത്യേക ആധാരം തയ്യാറാക്കല്‍ പരീക്ഷ ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടത്തും. മാതൃക അപേക്ഷാഫാറം എല്ലാ സബ്രജിസ്ട്രാര്‍ ഓഫീസുകളിലും ലഭിക്കും. പ്രത്യേക ആധാരം തയ്യാറാക്കല്‍ പരീക്ഷയ്ക്ക് 700 രൂപ ഫീസ് അടയ്ക്കണം. അപേക്ഷകര്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ പരിക്ഷയോ പരാജയപ്പെട്ടവരും 2001 ഡിസംബര്‍ ഏഴിന് മുമ്പ് കൈപ്പട ലൈസന്‍സ് നേടിയവരും, 2001 ഡിസംബര്‍ ഏഴ് മുതല്‍ നാളിതുവരെ തുടര്‍ച്ചയായി കൈപ്പട ജോലി ചെയ്തു വരുന്നവരുമായിരിക്കണം. അപേക്ഷാ നിശ്ചിത ഫീസടച്ച രസീതിനൊപ്പം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സബ് രജിസ്ട്രാറെ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസല്‍ നിന്നോ ജനുവരി 23 ലെ 173-ാം നമ്പര്‍ അസാധാരണ ഗസറ്റില്‍ നിന്നോ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in സന്ദര്‍ശിക്കുക.

No comments:

Get Blogger Falling Objects