Tuesday, January 31, 2012

714.പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിത യുവതികള്‍ക്ക് വായ്പ





മഹിളാ കിസാന്‍ യോജന പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരും 18 നും 45 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 40,000/ രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 55,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷകര്‍ക്ക് ചെറിയ തോതിലെങ്കിലും കൃഷിക്കനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. പ്രസ്തുത ഭൂമി ഉപയോഗിച്ച് കൃഷി അഥവാ അനുബന്ധ മേഖലകളിലെ ചെറിയ മുതല്‍ മുടക്ക് ആവശ്യമുള്ള വരുമാനദായകമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 50,000/- രൂപ വരെ വായ്പ നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ, നിര്‍ദ്ദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ കോര്‍പ്പറേഷന്റെ വായ്പാ നിബന്ധനകള്‍ പുര്‍ണ്ണമായും പാലിക്കുവാന്‍ ബാധ്യസ്ഥരായിരിക്കും. വായ്പാ തുക അഞ്ച് ശതമാനം വാര്‍ഷിക പലിശ നിലക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects