Friday, February 03, 2012

733.കോഴിവളര്‍ത്തലിന് വായ്പ





മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം ഒരു ദിവസം പ്രായമായ 1500 കോഴിക്കുഞ്ഞുങ്ങളെ 30 മുതല്‍ 60 ദിവസം വരെ വളര്‍ത്തി വകുപ്പിന് തന്നെ സര്‍ക്കാര്‍ നിരക്കില്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ലക്ഷത്തി മുപ്പത്തി ആറായിരം രൂപ ചിലവു വരുന്ന ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 80,000 രൂപ ബാങ്ക് ലോണും 36,000 രൂപ പലിശരഹിത വായ്പയും ബാക്കി 20,000 രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായവുമാണ്. ഇത്തരത്തിലുള്ള രണ്ട് യൂണിറ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ അനുവദിക്കുക. പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ളവര്‍ സ്ഥലം വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശയോടെ 10-ാം തീയതിക്കു മുന്‍പായി അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

No comments:

Get Blogger Falling Objects