Friday, February 03, 2012

734.ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് സമയപരിധി നീട്ടി





2012 ലെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഫെബ്രുവരി 29 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2011 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശമ്പളത്തില്‍ നിന്നും 200 രൂപ പ്രീമിയം അടച്ച് അപകടമരണ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയാതെ വന്ന ജീവനക്കാര്‍ക്ക് 2012 ജനുവരി മാസത്തെയോ ഫെബ്രുവരി മാസത്തെയോ ശമ്പളത്തില്‍ നിന്നും പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഫെബ്രുവരി 29 ന് മുന്‍പ് തുക ട്രഷറിയില്‍ അടയ്ക്കേണ്ടതാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ ധനകാര്യവകുപ്പിന്റെ വെബ് സൈറ്റായ www.finance.kerala.gov.in ല്‍ ലഭ്യമാണ്.

No comments:

Get Blogger Falling Objects