Tuesday, February 07, 2012

745.മികച്ച ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ ഇളവ് നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

മികച്ച ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ ഇളവ് നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2011 - 12 അക്കാദമിക വര്‍ഷം മാനേജ്മെന്റ് ക്വാട്ടയില്‍ അധികമായി പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പകരമായുള്ള സര്‍ക്കാര്‍ മെരിറ്റ് ക്വാട്ടയില്‍ ഓരോ കോഴ്സിലും/ബാച്ചിലും പരമാവധി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കും. ഓരോ കോഴ്സിലും/ബാച്ചിലും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 33 ആണെങ്കില്‍ ട്യൂഷന്‍ ഫീ ഇളവ് അനുവദിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയിരിക്കും. 32 ആണെങ്കില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കും. 31 അല്ലെങ്കില്‍ അതിനുതാഴെ വിദ്യാര്‍ത്ഥികളെയാണ് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശിച്ചതെങ്കില്‍ ഒരു വിദ്യാര്‍ത്ഥിക്കു മാത്രമായിരിക്കും ഇളവനുദിക്കുക. ഫീസിളവിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ എ.ഐ.സി.റ്റി.ഇ. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

No comments:

Get Blogger Falling Objects