Tuesday, February 07, 2012

749.കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കറസ്പോണ്ടന്‍സ് പ്രോഗ്രാം




നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) എട്ട് വയസ്സില്‍ താഴെയുള്ള, കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു കറസ്പോണ്ടന്‍സ് പ്രോഗ്രാം (വിദൂരവിദ്യാഭ്യാസ പദ്ധതി) നടത്തുന്നു. തികച്ചും സൌജന്യമായ ഈ കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍, കറസ്പോണ്ടന്‍സ് പ്രോഗ്രാം, നിഷ്, കരിമണല്‍ പി.ഒ. ആക്കുളം, തിരുവനന്തപുരം 695 583 എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 3066666, 3066605. പി.എന്‍.എക്സ്.881/12

No comments:

Get Blogger Falling Objects