Tuesday, February 07, 2012

752.ആനകളെ കയറ്റിക്കൊണ്ടുപോകുന്നതിന് അനുമതി പത്രം വേണം





തൃശൂര്‍ :  നാട്ടാനകളെ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളതും ഇപ്പോള്‍ ആനകളെ കയറ്റിക്കൊണ്ടുപോകുന്നതുമായ ലോറികള്‍ കാണുന്നതിനും പരിശോധന നടത്തി അനുമതി പത്രം നല്‍കുന്നതിനുമായി ലോറി ഉടമകള്‍ 9 ന് ( വ്യാഴം ) കാലത്ത് 10 . 30 ന് പറവട്ടാനിയിലുള്ള ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സഹിതം വാഹനവുമായി നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. അനുമതി പത്രം ലഭിക്കാത്ത വാഹനങ്ങളില്‍ ആനകളെ കയറ്റിക്കൊണ്ടു പോകുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ഡിവിഷ ണല്‍ ഫോറസ്റ് ഓഫീസില്‍ അറിയാം. ഫോണ്‍-0487-2361268.

No comments:

Get Blogger Falling Objects