Saturday, February 11, 2012

758.ഹവായ് അഗ്നിപര്‍വ്വതങ്ങളുടെ നാട് ( പുസ്തകപരിചയം )

പ്രസാധകര്‍ : കറന്റ് ബുക്സ് 
ഗ്രന്ഥകാരന്‍ : എം.സി. ചാക്കോ 
ഗ്രന്ഥകാരനെക്കുറിച്ച് :
1937 ല്‍ ജനനം . പൊതുമരാമത്ത് വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ ജോലി നോക്കവേ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡീപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു.
അമേരിക്ക സ്വാതന്ത്രത്തിന്റെ നാട് , കാനഡ: ഭൂമിയുടെ ധാന്യപ്പുര , മെക്സിക്കോ : ചരിത്രം ഉറങ്ങുന്ന ഭൂമി , ഇസ്രായേല്‍ യാത്ര , ക്യൂബയും അയല്‍ രാജ്യങ്ങളും എന്നി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
വിലാസം :
മണ്ണാര്‍ക്കാട്ടില്‍ 
നിണ്ടൂര്‍ പി ഒ 
കോട്ടയം - 686601
പുസ്തകത്തെക്കുറിച്ച് :
1.അമേരിക്കന്‍ ഐക്യനാടുകളുടെ അമ്പതാമത്തെ സംസ്ഥാനമാണ് ഹവായ് .അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വേര്‍പെട്ട് 4000 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട് ഹവായിയെ ഒരു വിദേശ രാജ്യം 
പോലെയാണ് ഭൂരിപക്ഷം അമേരിക്കക്കാരും കാണുന്നത് . ഹവായിക്കാ‍രും യു എസ് വന്‍‌കരയെ 
അങ്ങനെയാണ് കാണുന്നത് . അവര്‍ക്ക് ജപ്പാന്റെ തലസ്ഥനമായ ടോക്കിയോ , അവരുടെ ദേശീയ 
തലസ്ഥാ‍നമായ വാഷിംഗ്‌ടണ്‍ ഡി സി യേക്കാള്‍ അടുപ്പമാണ് .

2.എട്ടു പ്രധാന ദ്വീപുകള്‍ ചേര്‍ന്നതാണ് ഹവായ് . 124 ചെറു ദ്വീപുകളും അതില്‍ ഉണ്ട് .
3.ഹൊണലുലു ആണ് ഹവായ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി .
4.അലോഹ  ഹവായിയിലെ ഓപ്പണിംഗ് വേഡ് ആണ് .
5.എന്താണ്  പേള്‍ ഹാര്‍ബര്‍ ദുരന്തം ? 
സ്കൂളിലും കോളെജിലുമൊക്കെ നമുക്ക് പഠിക്കുവാനുള്ളതാണെല്ലോ .
ഇതിനെ ആസ്പദമാക്കി സിനിമയും ഇറങ്ങി ഹിറ്റായല്ലോ ?
എന്നിരുന്നാലും പേള്‍ഹാര്‍ബര്‍ ദുരന്തത്തിന് കാരണമായ സംഗതികള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടാല്‍ നാം 
കുഴങ്ങും അല്ലേ . പക്ഷെ ഈ പുസ്തകത്തില്‍ ലേഖകന്‍ അത് ലളിതമായി വിവരിച്ചിരിക്കുന്നു.
രണ്ടാം മഹായുദ്ധകാലത്ത് ഇറ്റലിയും ജപ്പാനും ജര്‍മ്മനിയും ചേര്‍ന്ന് റോം -ബര്‍ലിന്‍ - ടോക്കിയോ എന്നൊരു സൈനിക ഉടമ്പടി രൂപീകരിച്ചു. യൂറോപ്പ് ഭൂഖണ്ഡം ജര്‍മ്മനിക്കും ഇറ്റലിക്കും പകുതിവീതവും ഏഷ്യ പൂര്‍ണ്ണമായും ജപ്പാനും എന്നതായിരുന്നു ഉടമ്പടി വ്യവസ്ഥ.ഈ വ്യവസ്തയുടെ മറവില്‍ മറ്റുരാജ്യങ്ങളെ ആക്രമിച്ച കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ . അങ്ങനെ ജപ്പാന്‍ ഏഷ്യയെ ആക്രമിച്ചു. തങ്ങളുടെ ജൈത്രയാത്ര 
തുടരുമ്പോള്‍ .............
അമേരിക്ക ജപ്പാനു മുന്നറിയിപ്പു നല്‍കി .
ജപ്പാന്‍ അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുത്തില്ല.
അപ്പോള്‍ അമേരിക്ക ജപ്പാനിലേക്കുള്ള കയറ്റുമതി നിരോധിച്ചു.
അതില്‍ ഇന്ധനങ്ങളും ഉള്‍പ്പെടും !!
അമേരിക്കന്‍ നടപടി ജപ്പാന് ഇഷ്ടമായില്ല.
യുദ്ധക്കൊതിയും സാമ്രാജ്യവികസനമോഹവും കൊണ്ട് അന്ധത ബാധിച്ച ജപ്പാനിലെ ത്രിമൂര്‍ത്തികളായ ഹിരഹിതോ ചക്രവര്‍ത്തി , ജനറല്‍ ടോജോ , നാവികമേധാവി , അഡ്‌മിറല്‍ ഇസറോക്കു യാമമോട്ടോ എന്നിവര്‍ ചേര്‍ന്ന് ഒരു സൈനിക പദ്ധതി രൂപകല്പനചെയ്തു. ജപ്പാന്റെ ഏഷ്യന്‍ ജൈത്രയാത്രക്കു തടസ്സം അമേരിക്കയുടെ 
ഫസഫിക് ഫ്ലീറ്റാണെന്ന് അവര്‍ കണക്കുകൂട്ടി . 
ഐക്യനാടുകളുടെ ഫസഫിക് നാവികപ്പടയുടെ സിരാകേന്ദ്രമായ പേള്‍ഹാര്‍ബറിനെ ആകസ്മികമായി ആക്രമിച്ച് 
യു എസ് നേവിയെ കര്‍മ്മരഹിതമാക്കുക, ഏഷ്യയില്‍ അജയ്യമായി മുന്നേറുക - ഇതായിരുന്നു ആസൂത്രിത പദ്ധതി . മൂവരും കയ്യടിച്ച് പാസാ‍ക്കി .
സൈനിക പദ്ധതി നടപ്പിലാക്കാന്‍ യാമമോട്ടോക്ക് സമ്പൂര്‍ണ്ണ ചുമതലയും നല്‍കി .
യു എസ് ലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് യു എസ് ന്റെ 
അതിവിപുലമായ ആയുധശക്തിയും അന്തമില്ലാത്ത വിഭവശേഷിയും കണ്ടറിഞ്ഞ യാമമോട്ടോ , അമേരിക്കയോട് 
യുദ്ധം ചെയ്ത് ജപ്പാന്‍ വിജയിക്കുകയില്ലെന്ന മുന്നറിയിപ്പ് അന്നേ നല്‍കിയിരുന്നു. 
പക്ഷെ , ഹിരഹിതോയും ടോജോയും പച്ചക്കൊടി കാട്ടി.
യാമമോട്ടോ പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് ആദ്യബോംബ് വീഴുന്നതുവരെ ആരും അത് അറിഞ്ഞില്ല.
1947 ഡിസംബര്‍ ഏഴാം തിയ്യതി ഞായറാഴ്ച അതിരാവിലെ പ്രഭാതം വിടര്‍ന്നത് അത്യുഗ്രമായ ബോംബ് 
സ്ഫോടനത്തോടെയാണ് . വാരാന്ത്യഘോഷത്തിന്റെ ഉറക്കച്ചടവില്‍ നിന്നും അമേരിക്കന്‍ വ്യോമ - നാവിക ഘടകങ്ങള്‍ ഉണര്‍ന്ന് യുദ്ധസജ്ജമായിട്ടില്ല . നേരിയ മൂടല്‍ മഞ്ഞും ഹോണലുലുവിനെ ആവരണം ചെയ്തിട്ടുണ്ട് .
ജപ്പാന്റെ അതിശക്തമായ പ്രഹരം.
 എസ് യുദ്ധക്കപ്പലുകളുടെ മേല്‍ ആകാശത്തുനിന്നും ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് പതിയിരുന്ന ജപ്പാനീസ് അന്തര്‍വാഹിനികളില്‍ നിന്നും യു എസ് പടക്കപ്പലുകളുടെമേല്‍ ടോര്‍പ്പിഡോകള്‍ ആഞടിച്ചൂ.അമേരിക്കയുടെ അഭിമാനമായിരുന്ന യു എസ് എസ് 
അരിസോണ 1177 നാവികരുമായി 9 മിനിട്ടുകള്‍ക്കകം നശിച്ചു.
തുടര്‍ന്ന് 9 പ്രമുഖയുദ്ധക്കപ്പലുകള്‍ പേള്‍ഹാര്‍ബര്‍ തുറമുഖത്തു മുങ്ങി.
സമീപത്തെ എയര്‍ഫീല്‍ഡില്‍ കിടന്നിരുന്ന 300 യുദ്ധവിമാനങ്ങള്‍ നശിച്ചു.
അങ്ങനെ 2388 സൈനികര്‍ മരിച്ചൂ.
യഥാര്‍ത്ഥത്തില്‍ അന്ന് അമേരിക്ക യൂറോപ്പിലെ യുദ്ധത്തില്‍ പങ്കാളിയായിരുന്നില്ല.
പക്ഷെ , ഈ ആക്രമണത്തിന്റെ ഫലമായി അമേരിക്ക നിഷ്പക്ഷത വെടിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തി പങ്കാളിയാക്കപ്പെട്ടു. 
യുദ്ധം ജപ്പാന്റെ ദയനീയ പരാജയത്തില്‍ എത്തി .
യാമമോട്ടോയുടെ വിലയിരുത്തല്‍ ശരിയാണെന്നു തെളീഞ്ഞു.

6.ദുരന്തം കഴിഞ്ഞ് 35 വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്റെ ഹിരഹിതോ ചക്രവര്‍ത്തി ഹവായ് സന്ദര്‍ശിച്ചു.എന്നാല്‍ പേള്‍ ഹാര്‍ബര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ നയതന്ത്ര സമ്മര്‍ദ്ദമുണ്ടായിരുന്നത്രെ.

7.ഹവായില്‍ വെച്ചാണ് ക്യാപ്റ്റന്‍ കുക്കിന്റെ അന്ത്യം .
ക്യാപ്റ്റന്‍ കുക്കിനെക്കുറിച്ച് അറിയില്ലേ ?
1768ലാണ് ബ്രിട്ടീഷ് നാവികസെക്രട്ടറി എല്‍ഡവര്‍ എന്ന കപ്പലും അനുയായികളേയും നല്‍കി കുക്കിനെ അതിവിദൂര സമുദ്രപര്യവേഷണത്തിനയച്ചു.
അങ്ങനെ ആസ്ത്രേലിയ , ന്യുസിലാന്‍ഡ് എന്നിവയൊക്കെ കണ്ടുപിടിച്ചൂ.
വിജയശ്രീലാളിതനായി തിരിച്ചെത്തി.
തുടര്‍ന്ന് വീണ്ടും 1772 ല്‍ ദക്ഷിണഫസഫിക്കിലേക്കായി പര്യടനം .
അങ്ങനെ തെക്കേ അമേരിക്കയുടെ മുനമ്പു കടന്ന് അന്റാര്‍ട്ടിക്ക ഉപഭൂഖണ്ഡത്തിലെത്തി.
കനത്ത മൂടല്‍മഞ്ഞുമൂലം കരക്കിറങ്ങുവാന്‍ പറ്റാതെ അവര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി.
ഈ അറിവ് ഇംഗ്ലണ്ടിന് വിലപ്പെട്ടതായിരുന്നു
തുടര്‍ന്ന് മൂന്നാം പര്യവേഷണം 
1776 ല്‍ യാത്ര തുടര്‍ന്നു.
അറ്റ്ലാന്റിക് -ഫസഫിക് ജലപാതയുണ്ടെങ്കില്‍ അത് കണ്ടുപിടിക്കലായിരുന്നു മുഖ്യൌദ്ദേശം 
ഒരു കുടിയേറ്റത്തിനായുള്ള ആഹാരപദാര്‍ഥങ്ങളും പച്ചക്കറികളും പഴങ്ങളും ആടുമാടുകളും യൂറോപ്പിലെ അസുലഭവസ്തുക്കളും കരുതിയിരുന്നു.
അങ്ങനെ കുക്ക് ദക്ഷിണ ഫസഫിക്കിലെത്തി .
പോളിനേഷ്യന്‍ രാജ്യങ്ങളായ തഹീത്തിയും മാര്‍ക്വിസാസും കണ്ടുപിടിച്ചു.ഈ ദ്വീപുകളില്‍ കുറേ നാള്‍ 

തങ്ങിയതിനുശേഷം വടക്കോട്ട് യാത്രതുടര്‍ന്നു.
അങ്ങനെ 1778 ല്‍ ഹവായിലെത്തി 
അവിടെ രണ്ടാഴ്ച താമസിച്ചു.
1779 ഫെബ്രുവരിയില്‍ ഹവായ് ദ്വീപു സമൂഹങ്ങളിലൊന്നായ കെയാലകേക്വ ഉള്‍ക്കടല്‍ തീരത്ത്  ക്യാപ്റ്റനു 

കുക്കും സംഘവും നങ്കൂരമിട്ടു.
അവിടത്തെ ആദിവാസികള്‍ ഇംഗ്ലീഷുകാരായ വെള്ളക്കാരേയും ചലിക്കുന്ന കപ്പലുകളേയും അണ്ട് അന്തം വിട്ടു.
അവരുടെ ദൈവമായ ലോനോ വിശിഷ്ടമായ ജലവാഹനത്തില്‍ മടങ്ങിവരുമെന്ന് ഹവായ് മഹാപുരോഹിതന്‍ 

പ്രവചിച്ചത് അവര്‍ ഓര്‍മ്മിച്ചൂ.
ക്യാപ്റ്റന്‍ കുക്കിനെ ലോനോ ദേവനായി അവര്‍ തെറ്റിദ്ധരിച്ചു.
ഹവായ് സുന്ദരികളെ കാഴ്ചവെച്ചും വിശിഷ്ടഭോജ്യങ്ങള്‍ നല്‍കിയും ദ്വീപുനിവാസികള്‍ നാവികരെ ആദരിച്ചൂ 
അങ്ങേന്‍ രണ്ടാഴ്ചത്തെ സ്വീകരണത്തിനുശേഷം ക്യാപ്റ്റനും സംഘവും അവിടെനിന്നും മടങ്ങി.
പക്ഷെ സമുദ്രത്തിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ കൊടുംകാറ്റില്‍ പെട്ട് കപ്പലിന്റെ പാമരം ഒടിഞ്ഞു വീണു.
ഗത്യന്തരമില്ലാതെ നാവികര്‍ വീണ്ടും ദ്വീപിലേക്കു മടങ്ങി.
കുക്കിനെ ദൈവമെന്നു കരുതിയ ദ്വീപുനിവാസികള്‍ക്ക് പാമരമൊടിഞ്ഞുവന്ന ദൈവത്തോട് വിശ്വാസമില്ലാതായി 

.
ദീപുനിവാസികള്‍ സംഘം ചേര്‍ന്ന് കപ്പലിനെ ആക്രമിച്ചു.
ഇതിനെ ചോദ്യം ചെയ്ത ക്യാപ്റ്റന്‍ കുക്കിനെയും സംഘത്തേയും ആക്രമിച്ചു.
കുക്കിനെ തല അടിച്ചൂ വീഴ്ത്തി. കുക്ക് തല്‍ക്ഷണം മരിച്ചൂ
കുക്കിന്റെ ശരീരം ദ്വീപുനിവാസികള്‍ കൊണ്ടുപോയി.
ഹവായിയന്‍ ആചാ‍രപ്രകാരം ആ‍ഴിപൂട്ടി കുക്കിന്റെ ഭൌതികശരീരം വേവിച്ചൂ.
തലയോട്ടിയും കൈകാലുകളീലെ മാംസഭാഗങ്ങളും ഉപ്പുചേര്‍ത്ത് ഒരു തൂവല്‍തൊപ്പിയില്‍ ഭദ്രമായി പൊതിഞ്ഞ് 

കപ്പലിലേക്ക് കൊടുത്തയച്ചൂ.ഇതരഭാഗങ്ങള്‍ ഗ്രാമത്തലവന് കാഴ്ചവെച്ചെന്നും അവര്‍ അറിയിച്ചൂ,
മടക്കിക്കിട്ടിയ ശരീരഭാഗങ്ങള്‍ നാവികര്‍ കടലില്‍ സംസ്കരിച്ചൂ.
കുക്കിന്റെ ലഫ്‌റ്റ്‌നന്റായിരുന്ന ജെയിംസ് കിങ്ങിന്റെ നേതൃത്വത്തില്‍ നാവികര്‍ തിരിച്ചൂ പോയി .
ഇന്ന് ഹാവാ‍യ് ദ്വീപില്‍ പലഭാഗത്തും അദ്ദേഹത്തിന്റെ സ്മാരകങ്ങളുണ്ട് .

8. 1950 ല്‍ ഹവായ് ദ്വീപില്‍ കുഷ്ടരോഗം പടര്‍ന്നു പിടിച്ചൂ.
ഇത് തടയുവാനായി അന്നത്തെ രാജാവ് കലൌപാപ്പ എന്ന ദ്വീപിലേക്ക് രോഗികളെ മാറ്റിപാര്‍പ്പിച്ചൂ .
അവര്‍ക്ക് അവിടെ ഇഷ്ടം പോലെ താമസിക്കാം .
രോഗികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യമൊന്നും അവിടെ ഇല്ലായിരുന്നു.
അങ്ങനെ ഫാദര്‍ ഡാമിയന്‍ അവിടെ ഈ കുഷ്ഠരോഗികളെ സേവിക്കാന്‍ എത്തുന്നത് .
അദ്ദേഹം കുഷ്ഠരോഗികളുടെ സുഹൃത്തും ശുശ്രൂഷകനും ആത്മിയാചാര്യനുമായി.
അദ്ദേഹം കോളനിയില്‍ ശുദ്ധജലമെത്തിച്ചു.
ആശുപത്രി സ്ഥാപിച്ചൂ.
അങ്ങനെ പത്തുവര്‍ഷം കൊണ്ട് കോളനി വാസയോഗ്യമാക്കി.
കുഷ്ഠരോഗികളുടെ പഴുത്ത വ്രണങ്ങളില്‍ നിന്നും ഒഴുകുന്ന ദുര്‍ഗന്ധം വഹിക്കുന്ന മുറീവുകള്‍ അദ്ദേഹം കഴുകി.
പക്ഷെ . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പൊള്‍ അദ്ദേഹവും കുഷ്ടരോഗിയായി .
അങ്ങേനെ അദ്ദേഹം അവിടെ വെച്ച് മരിച്ചു.
9.ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പലകാര്യങ്ങളും ഈ പുസ്തകത്തിലുണ്ട് .


No comments:

Get Blogger Falling Objects