Saturday, February 18, 2012

759.മുപ്പതിനായിരം സര്‍ക്കാര്‍ ജീവനക്കാര്‍ എ.പി.എല്‍.കാര്‍ഡിലേക്ക്




സംസ്ഥാനത്ത് ബി.പി.എല്‍. കാര്‍ഡുകള്‍ എ.പി.എല്‍. കാര്‍ഡുകളാക്കി മാറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മുപ്പതിനായിരത്തോളമായി (30000) ഉയര്‍ന്നു. നേരത്തെ ഇരുപത്തി രണ്ടായിരത്തി അന്‍പത്തിയെട്ടു (22058) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകളിലേയ്ക്ക് മാറിയിരുന്നു. രണ്ട് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി നാലായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പുതുതായി സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരില്‍ പലരും ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍കൂടി തങ്ങളുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കി. ഫെബ്രുവരി 2012 ഫെബ്രുവരി 10-ാം തീയതി വരെയുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി പതിനൊന്നു (29211) പേര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറിയിട്ടുണ്ട്. വിവിധ ജില്ലയില്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡുകളിലേയ്ക്ക് മാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം ജില്ലയില്‍ രണ്ടായിരത്തി എണ്ണൂറ്റി അന്‍പത്തി ഒന്‍പത് (2859), കൊല്ലം മൂവായിരത്തി നാന്നൂറ്റി എണ്‍പത്തി ഒന്‍പത് (3489), ആലപ്പുഴ മൂവായിരത്തി തൊള്ളായിരത്തി പതിനൊന്ന് (3911), പത്തനംതിട്ട ആയിരത്തി ഒരുന്നൂറ്റി അഞ്ച് (1105), കോട്ടയം രണ്ടായിരത്തി അറുന്നൂറ്റ് നാല്‍പത്തി എട്ട് (2648), ഇടുക്കി അറുന്നൂറ്റി എണ്‍പത്തി ഏഴ് (687), എറണാകുളം രണ്ടായിരത്തി എണ്‍പത്തി നാല് (2084), തൃശൂര്‍ ആയിരത്തി അഞ്ഞൂറ്റി അന്‍പത്തി ഏഴ് (1557), പാലക്കാട് എഴുന്നൂറ്റി എഴുപത്തി ആറ് (776), മലപ്പുറം രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി ആറ് (2526), കോഴിക്കോട് മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തി എട്ട് (3558), വയനാട് അഞ്ഞൂറ്റി അറുപത്തി മൂന്ന് (563), കണ്ണൂര്‍ രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ച് (2535), കാസര്‍ഗോഡ് തൊള്ളായിരത്തി പതിമൂന്ന് (913). റേഷന്‍ സബ്സിഡി ഇനത്തില്‍ ഭീമമായ തുകയാണ് സര്‍ക്കാര്‍ ചിലവാക്കിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പൂര്‍ണ്ണമായി സബ്സിഡി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവരും സാമ്പത്തികമായി ഉയര്‍ന്ന നിലവാലത്തിലുള്ളവരും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരും അവരുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. വിഭാഗത്തിലേയ്ക്ക് മാറണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Get Blogger Falling Objects