Thursday, February 16, 2012

767.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ : സ്കോറുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം



വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഐ.ഇ/സി.ഇ സ്കോറുകള്‍ ഫെബ്രുവരി 21 നകം ഓണ്‍ലൈനായി അപ്ളോഡ് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് വി.എച്ച്.എസ്.ഇ മേഖലാ ഓഫീസ് തലത്തില്‍ ജില്ലാ തലമാസ്റര്‍ ട്രെയിനികളുടെ സഹായത്തോടെ എല്ലാ സ്കൂളുകളിലേയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. സ്കൂള്‍ അധികൃതര്‍ ഐ.ഇ/സി.ഇ സ്കോറുകള്‍ ഫെബ്രുവരി 21 നകം അപ്ളോഡ് ചെയ്യണമെന്ന് തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി വിഭാഗം സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects