Thursday, February 16, 2012

769.തൃശൂര്‍ ജില്ലയില്‍ 62 സ്കൂളുകളില്‍ സെമിനാറും ബോധവത്കരണ ക്ളാസ്സും സംഘടിപ്പിക്കുന്നു


ജില്ലയിലെ 62 സ്കൂളുകളില്‍ സെമിനാറും ബോധവത്കരണ ക്ളാസ്സും സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് , ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുക. ശുചിത്വം, ആരോഗ്യ പരിപാലനം , വികസന പ്രവര്‍ത്തനം, പഠന വൈകല്യം പരിഹരി ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, കുട്ടികളുടെ അവകാശം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സെമിനാറുകളാണ് സംഘടിപ്പിക്കുക. സ്കൌട്ട് , എന്‍.സി.സി , നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകരേയും പരിപാടിയില്‍ പങ്കാളികളാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ , വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ ഷാഹു ഹാജി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.എം. നൂര്‍ജിഹാന്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. അലിക്കുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയാണ് പരിപാടികള്‍ സംഘടിപ്പി ക്കുന്നതിന് നേതൃത്വം നല്‍കുക. ബോധവത്കരണ ക്ളാസ്സുകള്‍ , ശില്‍പശാല , പ്രദര്‍ശനം , ചര്‍ച്ച ,സാംസ്കാരിക പരിപാടി , പ്രധാന ദിനാഘോഷങ്ങള്‍ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നതിനും നിര്‍ദ്ദേശ മുണ്ട്. പരിപാടികള്‍ ഈ മാസം 29 ന് മുമ്പായി പൂര്‍ത്തിയാക്കും. ജില്ലാതല ഉദ്ഘാടനം 22 ന് രാവിലെ 10 ന് പെരിങ്ങോട്ടുകര ഹൈസ്കൂളില്‍ നടത്തും.

No comments:

Get Blogger Falling Objects